Malayalam Hymn അ-ധ

ആശ്ശിസ്സാം മാരി ഉണ്ടാകും


1. ആശിസ്സാം മാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ


പല്ലവി
ആശിസ്സാം മാരി
ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി
വൻമഴ താ!ദൈവമേ!


2. ആശിസ്സാം മാരിയുണ്ടാകും
വീണ്ടും നൽ ഉണർവുണ്ടാം
കുന്നു പള്ളങ്ങളിൻമേലും
വൻമഴയിൻ സ്വരം കേൾ-


3. ആശിസ്സാം മാരിയുണ്ടാകും
ഹാ! കർത്താ!ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം
ഓർത്തു നൽവരം തന്നിടുക-


4. ആശിസ്സാം മാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കിൽ
പുത്രന്റെ പേരിൽ തന്നാലും
ദൈവമേ!ഇന്നേരത്തിൽ.


1.Aashissam mariyundakum
Ananda vagdathame
Melninnu rakshakan nalkum
Ashwasa kalangale


Pallavi
Aashissam mari
Aashisham peyyename
Krupakal veezhunnu chare
Van mazha tha! daivame!


2.Aashissam mariyundakum
Veendum nal unarvundam
Kunnu pallakalin melum
vanmazhayin swaram kel-


3.Aashissam mariyundakum
Ha! kartha! njagalkum tha
Ippol nin vagdatham orthu
Nalvaram thanniduka-


4.Aashissam mariyundakum
Ethra nanninnu peykil
Puthrante peril thannalum
Daivame ! innerathil.

 


ഇതെന്‍ താതന്‍ തന്‍ ലോകം


ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ കേള്‍ക്കും ഞാനെന്നും
താര ഗോ-ളങ്ങളിന്‍ ഗാ-ന-ങ്ങള്‍
പ്ര-പഞ്ചം പാടീ-ടുന്നതാല്‍


പല്ലവി
ഈ ഭൂമി തന്‍ ലോകം
ഇത് മാത്രം എന്‍ ശാന്തി
മരവുംമണ്ണും കുന്നു കടലെല്ലാം
എല്ലാ-മവന്റെ-കൈ-വേല


ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ പക്ഷികള്‍ പാടുന്നു
അര്‍ക്ക-നുദി-ച്ചാ-ലതില്‍ പുഷ്പങ്ങള്‍
നാഥന്‍ സ്തുതി പാ-ടിടുന്നു


ഇതെന്‍ താതന്‍ തന്‍ ലോകം
അഴകാര്‍ന്നതില്‍ താനുണ്ട്
നല്‍ പുല്ലിന്‍ തെന്നലില്‍ കാണും ഞാന്‍
തന്‍ പാദത്തിന്‍ നല്‍ ചലനം


ഇതെന്‍ താതന്‍ തന്‍ ലോകം
മറക്കാതെ എന്‍ മനമേ
നിന്‍ ചുറ്റും അഴിമതി പെരുകുമ്പോഴും
നിന്‍ നാഥന്‍ വാ-ണി-ടുന്നല്ലോ


ഇതെന്‍ താതന്‍ തന്‍ ലോകം
പോരിനിയും തീര്‍ന്നില്ല
ഹാ വന്‍ മരണത്തിനെ തോല്‍പ്പിച്ചു
ശാന്തി തരും ഈ -ഭൂതലേ


ഇതെന്‍ താതന്‍ തന്‍ ലോകം
ഞാന്‍ അവനെ ദര്‍ശ്ശിക്കും
സിം-ഹാ-സനസ്ഥനായ്‌ കാണുമ്പോള്‍
ഘോഷിക്കും താന്‍ വാ-ഴുന്നെന്നു


ഇതെന്‍ താതന്‍ തന്‍ ലോകം
ന്യായാസനം തന്റേതു
തന്‍ പ്രിയ പുത്രന്റെ സ്നേഹത്താല്‍
എന്നെ വീണ്ടെടുപ്പാന്‍ ജാതനായ്

 


തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ


1. തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ-
എന്നാലൊരെണ്ണം ഉഴന്നലഞ്ഞുപോയ് പൊൻ വാതിലുകൾക്കകലെ,
വിദൂരെയാ പാഴ് മല തന്നിലായ് വിദൂരെ ഇടയനു അന്യനായ്-
വിദൂരെ ഇടയനു അന്യനായ്…


2. തൊണ്ണൂറ്റിയൊൻപതും നിൻ വകയാം നാഥാ അത് പോരായോ?
എന്നാൽ മൊഴിഞ്ഞു ആ നല്ലിടയൻ മറ്റൊന്നലഞ്ഞു പോയ് –
പാത വളരെ ദുർഘടമാം എന്നാലും ഞാൻ തേടുമെൻ ആടിനായ്
എന്നാലും ഞാൻ പോകുമെൻ ആടിനായ്…


3. ആരുമൊരിക്കലും അറിഞ്ഞതില്ല താൻ താണ്ടിയ ആഴങ്ങൾ!
നാഥൻ കടന്നു പോയ കൂരിരുൾ നഷ്ടപ്പെട്ടൊരാടിനായ്.
വിദൂരെയായ് കേട്ടതിൻ രോദനം ദയനീയം മരണമോ ആസ്സന്നം,
ദയനീയം മരണമോ ആസ്സന്നം…


4. നാഥാ നിൻ രക്തത്തിൻ തുള്ളികൾ നീ താണ്ടിയ പാതയിൽ!
വീണ്ടെടുപ്പാനായ് നീ ചിന്തിയതാം ഇടയൻ തൻ ആടിനായ്.
നാഥാ നിൻ പാണികൾ മുറിഞ്ഞുവോ, ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം
ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം


5. ഇടി മുഴങ്ങും ആ മാമലയിൽ തല കീഴാം പാറയിൽ-
മുഴങ്ങി സ്വർഗ്ഗത്തിലേക്കാർപ്പുവിളി, കണ്ടേൻ എൻ ആടിനെ
മാലാഘമാർ സ്വർഗ്ഗേ അതേറ്റുപാടി മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ
മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ.

 


കേൾക്ക ദൂത സൽസ്വരം


1.കേൾക്ക ദൂത സൽ സ്വരം – ക്രിസ്തു ജാത ഘോഷണം
ഭൂമൗ ശാന്തി സന്തോഷം – ആമീൻ പാ-ടീൻ ഉണ്ടായി
ആനന്ദിപ്പിൻ മർത്യരെ – യാഗമായ് വദൂതർ-
യേശു ഇന്നു ഭൂജാതൻ – എന്നു ലോകം ആർക്കുന്നു


പല്ലവി
കേൾക്ക ദൂത സൽ സ്വരം –
ക്രിസ്തു ജാത ഘോഷണം


2.വാനേ ദൂതരാൽ എന്നും – മാന്യനാം ഈ ക്രിസ്തേശൻ
പറത്തലേ കന്യകയിൽ – മൂർത്തിയായി ജനിച്ചു
മാനമായിപാടുവിൻ – മാനവാവതാരത്തെ
ക്ലേശംതീർത്തു രക്ഷിക്കും – ഈശാനം ഇമ്മാനുവേൽ കേൾക്ക


3.ശലേമിൻ പ്രഭോ! വാഴ്ക വാഴ്ക – നീതിസൂര്യ! നിൻ
ശോഭ ജീവൻ നൽകുമേ – രോഗശാന്തി സർവർക്കും
മാനമാകെ വിട്ടഹോ മർത്യഭാഗ്യം തേടുവാൻ
മൃത്യുഹാരം ചെയ്യുവാൻ ജാതൻ ആയി പാരിടെ- കേൾക്ക


4.യേശു! ലോക മോഹിതാ! വസമാക ചേതസി
വേഗം ഏക നൽവരം – നാഗശക്തി പോക്കുവാൻ
ശാപദോഷം തീർത്തു നീ വാഴ്ക! വാഴ്ക! മാനസേ
പൂർണമായ വിശ്വാസം – ദാനം ചെയ്ക സർവദാ കേൾക്ക


1. Kelkka dootha salswaram Kristha jatha khoshanam
Bhoomou saama santhosham Aameen paadin undaayi
Aanandippin marthyare Vaanadoodar yogyamaay
Yeshu innu bhoo jaathan Ennu lokam aarkkunnu


Chorus
Kelkka dootha salswaram
Kristha jatha ghoshanam


2. Vane dootharal ennum Maanyanam ee kristheeshan
Paarthale kanyakayil Moorthiyaayi janichu
Maanamaayi paaduveen Maanavaavathaarathe
Klesham theerthu rakshikkum Eeshanam immanuvel


3. Shalemin prabho vaazhka Vaazhka neethi sooryane
Shobha jeevan nalkum thaan Roga shaanthi sarvvarkkum
Maanamaake vittaho Martya bhaagyam theduvaan
Mrutyuhaaram cheyyuvan Jaathan aayi paaride


4. Yeshu loka mohitha Vasamaaka chethassi
Vegam aeku nalvaram Naga shakthi pokkuvan
Shapadosham theerthu nee Vaazhka vaazhka maanase
Poornnamaaya vishwaasam Daanam cheika sarvada

 


തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ


1. തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ
നൽ മഞ്ഞി-ന്റെ തുള്ളികൾ പൂവ്വിൽ!
എന്റെ കാതിൽ കേട്ടു തൻ നൽ ശബ്ദം
എൻ ദൈവ പുത്രൻ ചൊല്ലി:


പല്ലവി:
ഞ-ങ്ങൾ തമ്മിൽ -സംസാരി-ച്ചീടും
തന്റെ സ്വ-ന്തമെന്നോതുമവൻ
ഞങ്ങൾ പങ്കു വച്ചീടും മാ-നന്ദം
ആരും എങ്ങും അറിയി-ല്ല


2. താൻ ചൊല്ലിൻ നൽ ശബ്ദമതോ
മ-ധുരം! കിളികളെ വെല്ലും
എന്റെ നാവിൽ തന്ന തൻ ഗാനം
ഹൃത്തിൽ മുഴ-ങ്ങി നിൽക്കും


3. അവനൊപ്പം ഉദ്യാനേ നില്ക്കും
എൻ ചുറ്റു-മി-രുട്ടു വീണാലും
പൊയ്ക്കൊള്ളുവാൻ യാചി-ച്ചാലും
ആകർ-ഷിക്കു-ന്നതെന്നെ.

 


ദൈവം കാത്തീടുമേ നിങ്ങളെ


1. ദൈവം കാത്തീടുമേ നിങ്ങളെ
പേടിച്ചീടേണ്ടൊട്ടും
തന്‍ ചിറകിന്‍ കീഴെ സൂക്ഷിക്കും
പേടിച്ചീടേണ്ടൊട്ടും.


പല്ലവി
കാത്തീടും നിങ്ങളെ
എല്ലാ നാളും എവിടെയും
കാത്തീടും നിങ്ങളെ
കാത്തീടും എന്നെന്നും.


2. മനം തളരുന്ന വേളയില്‍
കാത്തീടും നിങ്ങളെ
ഘോരമാം ആപത്തിന്‍ വേളയില്‍
കാത്തീടും എന്നെന്നും.


3. ആവശ്യങ്ങളെല്ലാം നല്‍കി താന്‍
പോറ്റീടും നിങ്ങളെ
യാചനകളെല്ലാം നല്‍കി താന്‍
കാത്തീടും എന്നെന്നും.


4. ശോധന ഒട്ടേറെ വന്നാലും
കാത്തീടും നിങ്ങളെ
ക്ഷീണരെ തന്‍ മാറില്‍ ചാരുവിന്‍
കാത്തീടും എന്നെന്നും.