Malayalam Hymn അ-ധ

കൂടെ പാര്‍ക്ക


കൂടെ പാര്‍ക്ക നേരം വൈകുന്നിതാ
കൂരിരുള്‍ ഏറുന്നു പാര്‍ക്ക ദേവാ
ആശ്രയം വേറില്ല നെരമെനി-
ക്കാശ്രിതവത്സലാ കൂടെ പാര്‍ക്ക


ആയുസാം ചെറുദിനമോടുന്നു
ഭൂസന്തോഷ മഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടു
മാറ്റമില്ലാത്ത ദേവാ കൂടെ പാര്‍ക്ക


രാജരാജന്‍ പോല്‍ ഭയങ്കരനായ്
യാചകന്‍ സമീപേ വരാതെ നീ
നന്മ ദയ സൌഖ്യമാം നല്‍വരം
നല്‍കി രക്ഷിച്ചു നീ കൂടെ പാര്‍ക്ക


സദാ നിന്‍ സാന്നിധ്യം വേണം താതാ
പാതകന്മേല്‍ ജയം നിന്‍ കൃപയാം
തുണ ചെയ്യാന്‍ നീയല്ലാതാരുള്ളൂ
തോഷതാപങ്ങളില്‍ കൂടെ പാര്‍ക്ക


ശത്രു ഭയമില്ല നീ ഉണ്ടെങ്കില്‍
ലോക കണ്ണീരിനില്ല കൈപ്പോട്ടും
പാതാളമേ ജയമെവിടെ നിന്‍
മൃത്യുമുള്‍ പോയ് ജയം കൂടെ പാര്‍ക്ക


കണ്ണടഞ്ഞിടുമ്പോള്‍ നിന്‍ ക്രൂശിനെ
കാണിക്ക മേല്‍ ലോകമഹിമയും
ഭൂമിഥ്യാ നിഴല്‍ ഗമിക്കുന്നിതാ
ഭാഗ്യോദയമായ്‌ നീ കൂടെപാര്‍ക്ക


Koodepaarkka neram vaikunnithaa!
koorirulerunnu paarkka devaa!
Aashrayam verillaneramini-
kkaashritha vatsala koode paarkka


Aayussaam cherudinamodunnu-
Bhoosanthosha mahima mangunnu
Chuttilum kaanunnu maattam kede-
maattamilla devaa koode paarkka


Raajaraajan pol bhayankaranaay
yaachakan sameepe varaathe nee
Nanma daya saukhyamaam nalvaram
Nalki rakshichu nee koode paarkka


Sadaa nin saannidhyam venam thaathaa-
Paathakanmel jayam nin krupayaal
Thuna cheyyaan neeyallaathaarullu
Thoshathaapangalil koode paarkka


Shathrubhayamilla neeyundenkil
lokakkanneerinnilla kaippottum
Paathaalame, jayamevide nin-
mruthyumulpoy jayam koode paarkka


Kannadanjidumbol ninkrooshine-
kaanikka mel loka mahimayum
Bhoomithdya nizhal gamikkunnithaa
Bhaagyodayamaay nee koode paarkka

 


ക്രൂശിങ്കൽ ദയാലുവാം


യേശുവേ നിൻ ക്രൂശിങ്കൽ
എന്നും ഞാൻ വസിക്കും
സൗഖ്യം നൽകും ഉറവ
കാൽവറിയിൽ നിന്നൊഴുകും


Chorus
ക്രൂശിങ്കൽ ക്രൂശിങ്കൽ
എൻ മഹത്വം എന്നും
സ്വർഗ്ഗ നാട്ടിൽ വിശ്രമം
പ്രാപിക്കും വരേയ്ക്കും


ക്രൂശിങ്കൽ ദയാലുവാം
യേശു എന്നെ കണ്ടു
ദിവ്യ പ്രകാശം ചുറ്റും
നൽകി വീണ്ടെടുത്തു


ക്രൂശിങ്കൽ കുഞ്ഞാടതിൻ
യാഗം ധ്യാനിച്ച് എന്നും
യാത്ര ചെയ്യും നാൾക്കുനാൾ
തേജസിൻ നിറവിൽ


ക്രൂശിങ്കൽ പ്രത്യാശെയോട്
എന്നും കാത്തിരിക്കും
ഇമ്പ നാട്ടിൽ വിശ്രമം
പ്രാപിക്കും വരേയ്ക്കും

————————————————-

Yeshuve nin krushinkal
Ennum Njan vassikkum
Saukyam nalkum urava
Calvarilin-ozhukkum (Calvariln-ozhukkum)


Chorus
Krushinkal Krushinkal
En mahathvam ennum
Swarga naattil Visramum
Prabhikkum varey-kum


Krushinkal dayaluvaam
Yeshu enne kandu
Divya prakasham chuttum
Nalki veendeduthu.


Krushinkal Kunjaadathin
Yaagam dhyanich ennum
Yaathra chaiyyum naalkunaal
Tejasin Niravil.


Krushinkal Prathyasheyod
Ennum Kaath irrikum
Imba naattil visramum
Prabhikkum varey-kum.

 


ചാനലുകൾ മാത്രം


നിന്റെ ജീവൻ തന്നതാലെ
രക്ഷകാ സ്തുതിക്കും ഞാൻ
രക്ഷിച്ചെന്നെ, ശുദ്ധിയാക്കി
നിന്നരു-വിയാക്കുവാൻ


പല്ലവി
അത്ഭുതമാം നിന്റെ ശക്തി
എന്നിലൂടെ ഒഴുകാൻ
അരു-വിയായ് തീർത്തിടേണം
എന്നുമെന്നും നിനയ്ക്കായ്


ദാഹിപ്പോർക്കു ദാഹം തീർപ്പാൻ
അരുവിയാ-ക്കീടെണം
നിന്റെ രക്ഷാ-ദൂതു ചൊൽവാൻ
നിന്റെ സ്നേഹം സാക്ഷിപ്പാൻ.


കഴുകെന്നെ ശുദ്ധിയാക്കി
നിൻ കൈയ്യിൽ നീ വഹിപ്പാൻ
നിന്റെ ആജ്ഞ തന്നിടുന്ന
ശക്തി എന്റെ ശരണം.


രക്ഷിക്കുന്ന നിന്റെ ശക്തി
എന്റെ പാപം പോക്കേണം
എന്നെ നീ വി-ലയ്ക്കു വാങ്ങി
പൂർണ്ണനാക്കി തീർക്കേണം


യേശുവേ നീ നിറക്കെന്നിൽ
നിന്നാത്മാവേ പൂർണ്ണമായ്
എന്നിൽ നിന്നും ഒഴുകട്ടെ
ജീവജലം എന്നുമേ

 


ഞങ്ങൾ മൂന്നു രാജാക്കന്മാർ


ഞങ്ങൾ മൂന്നു രാജാക്കന്മാർ
കിഴക്കു നിന്നും കാഴ്ചയുമായ്
കാടും കടലും കരയും താണ്ടി
താരകം ലക്ഷ്യമായ്


പല്ലവി
ഓ,ഓ,അത്ഭുതമായ് രാത്രിയിൽ
രാജകീയ താരകം
ദിവ്യ ശോഭ നോക്കി നോക്കി
പ-ടിഞ്ഞാറ്റേ-ക്കോടുന്നു


ബേത്ലഹേമിൽ രാജാവായോൻ
തങ്കകിരീടം ചൂടിക്കും ഞാൻ
എന്നെന്നേയ്ക്കും രാജാവായി
നീണാൾ താൻ വാഴുമേ


കൊണ്ടുവരും ഞാൻ കുന്തിരിക്കം
ദൈവത്തിനു സുഗന്ധമായ്‌
സ്തോത്രം, സ്തുതി, യാചനകൾ
ദൈവത്തിന്നർപ്പിക്കും


കയ്പ്പേ-റും മൂരു ഞാൻ കാഴ്ച വെയ്ക്കും
ദുഃഖം ജീവിതേ നിശ്വസിക്കും
ദുഖം, മുറിവ്, രക്തം, മരണം
ശൈത്യമാം കല്ലറയിൽ


മഹത്വ-വാൻ ഉയിർത്തതു കാണ്‍
ദൈവ രാജൻ യാ-ഗമായി
ഹാലേലൂയ്യ ഹാലേലൂയ്യ
വാനം ഭൂ ആർക്കട്ടേ