ആഴി മീതെ മാറ്റൊലിയായ്
1. ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം,
“ദീപം നീ കാട്ടുക”
രക്ഷിപ്പാനായ് എത്രയെത്ര ആത്മാക്കൾ!
“ദീപം നീ കാട്ടുക”
പല്ലവി:
സുവിശേ-ഷ ദീപം കാ-ട്ടു-ക,
ദൂരെയും നിൻ ചാരെയും.
സുവിശേ-ഷ ദീപം കാ-ട്ടു-ക,
ഇപ്പോഴും എല്ലായ്പോഴും.
2. മക്കദോന്യ വിളി ഇന്നും കേൾക്കുന്നു,
“ദീപം നീ കാട്ടുക”
തങ്ക ക്രൂശിൽ യാഗമായി അർപ്പിക്കാം
“ദീപം നീ കാട്ടുക”
3. കൃപ വർ-ഷിപ്പാനായ് ഇന്നു പ്രാർത്ഥിക്കാം
“ദീപം നീ കാട്ടുക”
ക്രിസ്തഭാവം നമ്മിൽ വിളങ്ങീടുവാൻ
“ദീപം നീ കാട്ടുക”
4. നന്മ വേല ചെയ്തു നാം തളർന്നീടാ
“ദീപം നീ കാട്ടുക”
കി-രീട-ത്തി-ന്നായ് രത്നം തേടിക്കൊൾ
“ദീപം നീ കാട്ടുക“
ആശ്ചര്യ കൃപ ഇമ്പമേ
ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു.
ഞാന്‍ അന്ധനായ് കണ്ടെത്തി നീ തുറന്നെന്‍ കണ്ണുകള്‍
കൃപയേകും ഭയം ഉള്ളില്‍ കൃപയാല്‍ നീങ്ങിയേ
അനര്‍ഘമാം കൃപയതിന്‍ വിശ്വാസമെന്‍ ഭാഗ്യം
വൈഷ്മ്യമേറും മേട്ടിലും കൃപയാല്‍ താങ്ങിയേ
ആ ദിവ്യകൃപ ആശ്രയം വീട്ടിലെത്തും വരെ.
നന്മയിന്‍ വാഗ്ദത്തം തന്നെ എന്നാശയില്‍ സ്തൈര്യം
എന്‍ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ
മര്‍ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോള്‍
മറക്കുള്ളില്‍ പ്രാപിക്കും ഞാന്‍ ശാന്തി ആനന്ദവും.
മഞ്ഞു പോല്‍ മാറും ഭൂമിയും സൂര്യ ശോഭ മങ്ങും
എന്നെ വിളിച്ച ദൈവമോ എന്നേക്കും എന്‍ സ്വന്തം
വാഴ്ത്തീടും നിത്യതയോളം നിസ്തുല്ല്യ കൃപയെ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ
ഇന്നെയോളം തുണച്ചോനെ
ഇന്നെയോളം തുണച്ചോനെ
ഇനിയും തുണക്ക!
ഇഹ ദുഃഖേ രക്ഷയും നീ
ഈ എന്‍ നിത്യ ഗൃഹം
നിന്‍ സിംഹാസന നിഴലില്‍
നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു
നിന്‍ ഭുജം മതിയവര്‍ക്കു
നിര്‍ഭയം വസിപ്പാന്‍
പര്‍വ്വതങ്ങള്‍ നടും മുമ്പേ
പണ്ടു ഭൂമിയെക്കാള്‍
പരനെ നീ അനാധിയായ്
പാര്‍ക്കുന്നല്ലോ സദാ
നിന്‍ ആജ്ഞയാല്‍ മൃത്യു വരും
ഉയര്‍പ്പിക്കും വീണ്ടും
രാഷ്ട്രങ്ങളോ വാഴും പിന്നെ
മണ്ണടിയും വീണ്ടും
ആയിരം വര്‍ഷം നിനയ്ക്കു
ആകുന്നിന്നലെപോല്‍
ആദിത്യോദയമുംബിലെ
അല്പ യാമം പോലെ
ജീവനുറ്റ ജാതി ജനം
ജീവ ഭാരമൊപ്പം
പ്രളയത്താല്‍ നശിച്ചു പോയി
മറന്നുപോയ് കാലം.
നിത്യ നദി പോലെ കാലം
നിത്യം തന്‍ മക്കളെ
നിത്യത്വം പൂകിപ്പിക്കുന്ന
നിദ്ര പോലെ അത്രേ
സാമ്രാജ്യങ്ങള്‍ പൂക്കള്‍ പോലെ
ഉദിച്ചു നില്‍ക്കുന്നു
തോട്ടക്കാരന്‍ പറിക്കുമ്പോള്‍
അന്ധകാരം ചുറ്റും.
ഇന്നെയോളം തുണച്ചോനെ!
ഇനിയും തുണക്ക
ഇഹം വിട്ടു പിരിയുമ്പോള്‍
ഈ എന്‍ നിത്യ ഗ്രഹം.
എൻ ആത്മാവേ ഖേദിക്കുന്നോ നീ
എൻ ആത്മാവേ ഖേദിക്കുന്നോ നീ?
പ്ര-കാശം നീ കാണുന്നില്ലേ?
രക്ഷകനിൽ നീ കാണും ശോഭv
നൽ സൗജന്യ ജീവനുമേ.
Ref
നീയോ യേശുവെ നോക്ക,
തൻ അത്ഭുതമുഖം നീ കാണ്‍!v
ലോകമോ-ഹം മങ്ങിടും മ-ന്നേരം,
തന്റെ കൃപാ-മഹത്വത്തിങ്കൽ.
മരണത്താൽ ജീവനിലേ-ക്കുv
അ-വനെ നാം പിൻഗമിക്കാം.
വൻ പാപാധികാരം ജയി-ച്ചു
നാം പൂർണ്ണ ജയാളികളാം.
താൻ വാഗ്ദത്തം പാലിക്കുമെന്നും,
നൽ ക്ഷേമമായ് വാസം ചെയ്യാം.v
പോയീടാം ഭൂ-ലോകത്തിലെങ്ങും,v
തൻ രക്ഷയെ ഘോഷിച്ചീടാൻ.
എൻ കാതിനിമ്പമാം പേരുണ്ട്
1. എൻ കാതിനിമ്പമാം പേരുണ്ട്
പാടീടും ഞാനതിൻ മൂല്ല്യം
എൻ കാതിനിമ്പമാം ഗാനമായ്
ഭൂവിങ്കലോ വേറില്ല!
പല്ലവി:
യേശുവെ മാ സ്നേഹം!
എൻ യേശുവെ മാ സ്നേഹം!
എൻ യേശുവെ മാ സ്നേഹം!
ആദ്യം സ്നേഹിച്ചെന്നെ താൻ
2. ചൊല്ലുന്നെൻ രക്ഷകൻ സ്നേഹത്തെ
മരിച്ചു സ്വാതന്ത്ര്യ മേകാൻ
ചൊല്ലുന്നു രക്തത്തിൻ മഹാത്മ്യം
പാപിക്കു ശരണമേ.
3. ചൊല്ലുന്നു താതൻ തൻ മോദത്തെ
തൻ സൂനുവായീടും എന്മേൽ.
ആനന്ദം എന്നിൽ നൽകീടുന്നു,
പ്രയാണത്തിൻ കാലത്തിൽ.
4. ചൊല്ലുന്നു താതൻ കരുതലെ
ഓരോ ദിവസത്തിന്നായും,
വെളിച്ചം പാതയിൽ ഏകുന്നു,
ഇരുട്ടിൻ വേളയിൽ.
5. ചൊല്ലുന്നു മിത്രത്തിൻ സ്നേഹത്തെ
എൻ നോവറിയുന്ന സ്നേഹം!
എൻ ഭാരം മുറ്റും പേറീടുന്നോൻ
ഭൂവിങ്കലോ വേറില്ല.
6. എൻ ഹൃത്തിന്നാനന്ദം ഏകുന്നു
ഓരോ കണ്ണീരും താൻ വാർക്കും
മന്ത്രിക്കുന്നതെന്റെ കാതിലായ്
നീ ആശ്രയിക്കുക.
7. യേശുവിൻ നാമം അതിമ്പമാം
എൻ കാതിനതേറ്റം പ്രിയം
ശുദ്ധർക്കു പോലുമേ ചൊല്ലിടാ
മറ്റാർക്കും ചൊല്ലീടാ.
8. സുഗന്ധം വീശുന്ന നാമമേ
മുള്ളുള്ള ഈ ലോക പാതേ
നിരപ്പാക്കീടുമേ കുന്നുകൾ
സ്വർഗ്ഗീയ പാതയിൽ.
9. വീണ്ടെടുക്കപ്പെട്ടോർ കൂട്ടത്തിൽ
പാപം രോഗം അകന്നോനായ്
ഞാൻ പാടും അന്നാളിൽ നിത്യമായ്
യേശുവിന്റെ സ്നേഹത്തെ.
എൻ ദർശനം
നാഥാ എൻ ദർശനം നീയാകുകേ
നീയല്ലാതാരുമേ ഇല്ലെനിക്ക്
രാവും പകലും നീ എൻ ചിന്തയാം
എപ്പോഴും നിന്നരികെൻ വെളിച്ചം
നീയെന്റെ ജ്ഞാനവും നൽ വചസ്സും
എന്നും ഞാൻ നിന്നിലും നീയെന്നിലും
നീയെൻ നൽതാതനും ഞാൻ മകനും
എന്നും ഞാൻ നിന്നിലും നീയെന്നിലും
സമ്പത്തോ ശ്യൂന്യമാം സ്തുതികളോ
ഒന്നുമെനിക്കൂ വേണ്ടൻ നാഥനെ
ശക്തനാം നീമാത്രം എന്നാശ്രയം
നീ മാത്രമെന്നുമെൻ ജീവശക്തി
സ്വർഗ്ഗത്തിൻ രാജാവാം വിൺ സൂര്യനേ
നേർവഴിക്കെന്നെ നടത്തേണമേ
ആപത്തോ, രോഗമോ, വൻവിനയോ
വന്നിടും നേരത്തും രാജാവു നീ
https://youtu.be/n099WajS9Zs?si=c9x2LtsErEtqIAc_
എൻ ദീപമേ
കൂരിരുളില്‍ എന്‍ സ്നേഹദീപമേ,
നടത്തുകെ;
പാത കാണാതെ വീടും ദൂരമേ,
നടത്തുകെ,
കാംക്ഷിക്കുന്നില്ല ദൂരക്കാഴ്ചയെ,
ഓര്‍ അടി മാത്രം എന്‍ മുന്‍ കാട്ടുകേ
എന്‍ ഇഷ്ടം പോലെ ചെയ്തു ഞാന്‍ അയ്യോ
മുന്‍ നാളിലെ
നിന്നോടു യാചിച്ചില്ല; ഇപ്പോഴോ
നടത്തുകെ
ഉല്ലാസം തേടി, ഭീതി പൂണ്ടിട്ടും
ദുര്‍മ്മോഹിയായ്; എല്ലാം ക്ഷമിക്കേണം
ഇന്നോളം എന്നെ കാത്തു വന്നു നീ
ഇനിമേലും
ഘോര വനാന്തരത്തില്‍ കൂടെയും
നടത്തേണം;
ഇരുട്ടുപോയ് പ്രഭാതവും വരും,
മറഞ്ഞു പോയ പ്രീയനെക്കാണും