Malayalam Hymn അ-ധ

കലാശിച്ചു കഠോര പോർ


കലാശിച്ചു കഠോര പോർ
കത്താവു താൻ ജയാളിയായ്
കത്തൃ സ്തുതി ഗീതം പാടിൻ
അല്ലെലൂയ്യാ! (x3)


മരണസേനകളെല്ലാം
മന്നന്റെ മുൻപിൽ നിന്നോടി
മശിഹായ്ക്കു സ്തുതി പാടിൻ
അല്ലെലൂയ്യാ! (x3)


ഉയിർത്തു താൻ മൂന്നാം ദിനം
ഉന്നതനായ് വാണീടുന്നു
ഉണർന്നു പാടീൻ അവന്നു
അല്ലെലൂയ്യാ! (x3)


പാതാള വായ് അടച്ചു താൻ
സ്വർലോക വാതിൽ തുറന്നു
തൻ സ്തുതിഗീതം പാടീടാം
അല്ലെലൂയ്യാ! (x3)


നീ ഏറ്റതായ് അടികളാൽ
നിന്നടിയാർ സ്വതന്ത്രരായ്
നിൻ മുമ്പിലെന്നും പാടീടും
അല്ലെലൂയ്യാ! (x3)

 


കാടേറിയാടു ഞാൻ


കാടേറിയാടു ഞാൻ
കൂട്ടം വെറുത്തയ്യോ
ഇടയൻ ചൊല്ലപ്രിയമായ
അടങ്ങാതാടയ്യോ
മുടിയനായി ഞാൻ
വീടും വെറുത്തവൻ
വെടിഞ്ഞെൻ താതൻ ചൊല്ലിനെ
കടന്നു പോയവൻ


ആടിനെ ഇടയൻ
മകനെ താതനും
മലതടം വൻ കാടതിൽ
മടിയാതെ തേടി
മരണാവസ്ഥയിൽ
മാ ക്ഷീണനായ് കണ്ടു
നൽ പ്രേമപാശം കൊണ്ടവർ
ബന്ധിച്ചു രക്ഷിച്ചു.


സ്നേഹം മൊഴിഞ്ഞവർ
തല-യുയർത്തിയേ
എൻ മുറിവുകെട്ടി സുഖമേകി
ആത്മാവേ പോറ്റിയേ
കളങ്കം പോറ്റിയേ
ശുദ്ധിയെ നൽകിയെ
വലഞ്ഞലഞ്ഞ സാധുവെ
സ്വർഗ്ഗത്തിൽ ചേർത്തല്ലോ


എന്നേശു ഇടയൻ
എന്നാത്മ സ്നേഹിതൻ
തൻ ചോരയാൽ കഴുകീട്ടു
താനേകി മാ സുഖം
കാണാ-താടെ തേടി
കണ്ടേറ്റി തോളിൽ താൻ
കയറി എന്നെ കൂടകം
താൻ കാത്തീടുന്നിതാ


കാടേറിയാടു ഞാൻ
അടങ്ങാത്തോൻ അയ്യോ
ഇടയൻ ചൊൽ നൽ തേനിപ്പോൾ
എൻ കൂടെനിക്കിമ്പം
മുടിയനായ് തീർന്നു.
വീടും വെറുത്തവൻ
എൻ താതൻ ചൊൽ
നൽ തേനിപ്പോൾ
എൻ വീടെനിക്കിമ്പം

 


കിരീടം ചൂടിക്ക


കിരീടം ചൂടിക്ക കുഞ്ഞാടെ വാഴിക്ക
സ്വർഗ്ഗേ ധ്വനിക്കും സംഗീതം നീ ശ്രദ്ധിച്ചീടുക
ഉണരെൻ ആത്മാവേ നാഥനായ് പാടീടാം
അതുല്ല്യനാം നിൻ രാജാവേ എന്നെന്നും വാഴ്ത്തീടാം


കിരീടം ചൂടിക്ക കന്യകാ സൂനുവെ
ജയത്തിൻ മുദ്ര തൻ ശിരസ്സെ ശോഭിപ്പിക്കുന്നു
പരിമളം വീശും പനിനീർ പുഷ്പം പോൽ
മനോഹരം തൻ കാരുണ്യം നൽ ബേത്ലഹേം പൈതൽ


കിരീടം ചൂടിക്ക ദൈവത്തിൻ സൂനുവെ
തൻ പിൻചെല്ലുന്നോർ ഏവരും അവനെ വാഴ്ത്തട്ടെ
മനുഷ്യനു തുല്യം ദുഖം അറിഞ്ഞവൻ
സർവ്വവും തന്മേൽ ചുമന്നു ശാന്തി പകരുന്നോൻ


കിരീടം ചൂടിക്ക ജീവന്റെ ദൈവത്തെ
കല്ലറയെ ജയിച്ചു താൻ ഈ ലോകത്തെ വീണ്ടു.
പാടും തൻ മഹത്വം താൻ മരിച്ചുയിർത്തു
മരണത്തെ കീഴ്പെടുത്തി നിത്യജീവൻ നൽകി


കിരീടം ചൂടിക്ക ശാന്തിയിൻ രാജാവെ
തൻ ചെങ്കോൽ വീശും നേരത്തിൽ ശാന്തി പരക്കുന്നു
തൻ നിത്യമാം വാഴ്ച, സ്വർഗ്ഗത്തിൻ പുഷ്പങ്ങൾ
മുറിവേറ്റ തൻ പാദത്തിൽ പരിമളം വീശും


കിരീടം ചൂടിക്ക സ്നേഹത്തിൻ രാജാവെ
തൻ കൈ വിലാവിൽ കാണുന്നു സ്നേഹ മുറിവുകൾ
വാനേ ദൂതർക്കാർക്കും കണ്ടീടാ ആ കാഴ്ച
ജ്വലിച്ചീടും തൻ കണ്ണുകൾ രഹസ്യം കാണുന്നു.


കിരീടം ചൂടിക്ക സ്വർഗ്ഗത്തിൻ രാജാവെ
സ്നേഹത്തിൻ രാജനാകുന്ന രാജാവേ വാഴ്ത്തീടാം
അണിയിച്ചീടുക നൽ കിരീടങ്ങളെ
ഈ ലോക രാജ നേതാക്കൾ തന്നെ നമിക്കുന്നു.


കിരീടം ചൂടിക്ക സർവ്വം വാഴുന്നോനെ
വചനമായ് ലോകത്തിൽ വന്നു ജീവിച്ചവനെ
പാപം മോചിച്ചു താൻ സ്വർഗ്ഗെ വസിക്കുന്നു
ദൂതവൃന്ദം വാഴ്ത്തുന്നെന്നും രക്ഷകനെശുവേ


കിരീടം ചൂടിക്ക അനാഥിയായോനെ
കറങ്ങിടുന്ന ഗോളങ്ങളെ, സൃഷ്ടിച്ചവനെ
വാഴ്ക, രക്ഷകനേ നീ മരിച്ചെനിക്കായ്
നിൻ സ്തുതി മഹത്വം എല്ലാമേ നിത്യതയോളം