Malayalam Hymn ന-റ

യേശുവിന്റെ സ്നേഹത്തിനെ പാടി


യേശുവിന്റെ സ്നേഹത്തിനെ പാടി
തൻ കൃ-പ-കളെ വാഴ്ത്തീടാം.
ശോ-ഭ-യേറും നാ-ടൊ-ന്നതിൽ
സ്ഥ-ല-മേകും നമുക്കായ്!


പല്ലവി
നാമെല്ലാം ചെന്നു ചേ-ർന്നാൽ,
സ്വർഗ്ഗത്തിൽ എത്രയെത്ര സന്തോഷം!
യേശുവെ ദർശ്ശിക്കുമ്പോൾ,
നാം ആർപ്പിടും വൻ വി-ജയം!


പ-ര-ദേശി പോലലഞ്ഞു വാടി –
മേഘം മാർഗ്ഗം മ-റ-ച്ചാൽ,
യാ-ത്ര-യിൻ നാൾ തീർന്നു പോകും-
നെടു-വീർപ്പിനി വേണ്ട!


വി-ശ്വ-സ്തരായ് ഭൂവിലിനി പാർക്കാം-
സേ-വി-ച്ചീടാം എന്നാളും.
തൻ മഹത്വം ഒന്നു കണ്ടാൽ
ക്ഷീ-ണം എല്ലാം മാറിപ്പോം!


മു-ന്നി-ലുണ്ട് പ്രതിഫലം അന്നു,
തൻ സൌ-ന്ദര്യത്തെ കണ്ടീടും
തു-റ-ക്കും പവിഴ വാതിൽ,
തങ്ക വീ-ഥികൾ താണ്ടും!

 


യേശുവിലെൻ തോഴനെ കണ്ടേൻ


1.യേശുവിലെൻ തോഴനെ കണ്ടേൻ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ


Ref
ശാരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ


2.തുമ്പം ദുഃഖങ്ങളതിൽ
ആശ്വാസം നൽകുന്നോൻ
എൻഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ


3.ലോകരെല്ലാം കൈവെടിഞ്ഞാലും
ശോകഭാരം ഏറിയാലും
യേശു രക്ഷാകരൻ താങ്ങും തണലുമായ്


4.അവനെന്നെ മറുക്കുകില്ല
മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും


5.മഹിമയിൽ ഞാൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിക്കും
അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ

https://youtu.be/R3FttsQi5Mg

 


യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ


യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ടമാനസൻ
ഏറ്റവും ആനന്ദമവൻ എത്ര മനോഹരൻ


ഹൃദയമതിന്നീവണ്ണം മാധുര്യം ഏറുന്ന
യാതൊരു നാമം ഇല്ലതു ഭൂതലങ്ങളിലും


പ്രിയം ഏറുന്ന നാമമേ ഈ ഉലകിൽ വന്നു
സ്വന്ത രക്തം അതാലെന്നെ വീണ്ടരുമ നാഥൻ


സൌരഭ്യമുള്ള നാമമേ പാരിൻ ദുഖങ്ങളിൽ
ആശ്വാസമേകുന്ന നാമം വിശ്വാസിക്കെപ്പോഴും


തന്നോടുള്ള സംസർഗ്ഗം പോൽ ഇന്നിഹത്തിൽ ഒരു
ഭാഗ്യാനുഭവമില്ലതു സ്വർഗ്ഗം തന്നെ നൂനം.


കീർത്തിമാനായ രാജനേ, വാഴുന്നവൻ നീയേ,
നിൻ കീർത്തി എത്ര മാധുര്യം, നിന്നിലുണ്ടാനന്ദം!


നീ എൻ ഹൃത്തിൽ വ-ന്നീടുമ്പോൾ, സത്യം പ്രകാശിക്കും,
ഭൂലോക മായ മാഞ്ഞിടും, ദിവ്യ സ്നേഹം വരും.


മർത്യരിൻ ശോഭ യേശുവാം, ജീവാഗ്നിയും താനേ,
മേത്തരമാകും ആനന്ദം, മറ്റൊന്നുമേകില്ലേ!


യേശുവേ നിൻ തങ്ക നാമമേ എന്നും ആരാധ്യമേ,
കഷ്ടതയിൽ വിളിക്കുമ്പോൾ നീ മാത്രം ശരണം.


യേശുവേ നിന്നെ വാഴ്ത്തിടാൻ, നിന്നെ പുകഴ്ത്തിടാൻ,
ജീവിക്കും സാക്ഷിയാകുവാൻ നീ തുണ ചെയ്കെന്നിൽ.


മേലോക ദൂതരേക്കാളും സുന്ദര രൂപൻ നീ,
സംഗീതം പോലെ നിൻ നാമം ഹൃത്തിൽ സ്നേഹം തരും.


മായമില്ലാത്ത മാധുര്യം, നിന്നെ ഭക്ഷിപ്പോർക്കു,
മതി വരി-ല്ലൊരി-ക്കലും നിന്നെ പാനം ചെയ്കിൽ.


കഷ്ടപ്പെടുന്ന ഞങ്ങളിൻ യാചന കേൾക്കുകേ,
അന്തരാത്മാവിൽ യാചിപ്പൂ, പ്രാർത്ഥന കേൾക്കണേ.


ഞങ്ങൾ തൻ കൂടെ പാർക്കേണം ഹൃത്തിൽ ശോഭിക്കേണം,
അന്ധകാരത്തെ നീക്കേണം മോദം നിറക്കേണം.


യേശുവേ കന്യാസൂനുവേ, നീ തന്നെ ആനന്ദം,
സ്തോത്രം സ്തുതി നിനക്കെന്നും എന്നുമെന്നേക്കുമേ.

 


യേശുവെ പോൽ വേറെ മിത്രം ഇല്ല


1. യേശുവെ പോൽ വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല;
വേറെങ്ങും, വേറാരും!


പല്ലവി:
യേശു അ-റി-യും വേദ-നകൾ,
താൻ ന-ട-ത്തുമെ എന്നാളും.
യേശുവെ പോൽ നല്ല മിത്രം ഇല്ല;
വേറെങ്ങും, വേറാരും!


2. പരിശുദ്ധനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സൗമ്യവാനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!


3. വേർപിരിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സ്നേഹം പകരുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!


4. കൈവെടിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!


5. രക്ഷകനെപോലെ ദാനം ഇല്ല;
വേറെങ്ങും, വേറാരും!
സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!