Malayalam Hymn ന-റ

യേശുവോടൊപ്പം ഞാൻ


1. യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ,
തൻ നവ ജീവൻ ഞാൻ പ്രാപി-ച്ചീടാൻ,
യേശുവെ നോക്കീടും ശോഭിക്കുവാൻ,
ഓരോ നിമിഷവും നിൻ സ്വന്തം ഞാൻ.


പല്ലവി:
തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം,
ശക്തി നൽകുമവൻ സ-ർവ്വ നേരം,
യേശുവെ നോക്കീടും ശോഭി-ക്കുവാൻ,
ഓരോ നിമിഷവും നിൻ സ്വ-ന്തം ഞാൻ.


2. താൻ കൂടെയുണ്ടെന്റെ പരീക്ഷയിൽ,
താൻ ചുമക്കാത്തൊരു ഭാര-മില്ല,
താൻ പങ്കിടാത്തോരു ഖേദമില്ല,
ഓരോ നിമിഷവും താൻ കരുതും.


3. വേദനയോ, ദീന രോദനമോ,
തേങ്ങലോ, തീരാത്ത കണ്ണു-നീരോ,
ഇല്ലവിടെ തൻ സ്വർ മഹത്വത്തിൽ,
തൻ സ്വന്തത്തെ ഓർക്കും സർവ്വ നേരം,


4. താൻ പങ്കിടാത്തൊരു ക്ഷീണമില്ല;
താൻ സുഖമാക്കാത്ത രോഗ-മില്ല;
അടിപിണറിന്റെ വേദനയോ?
ചാരെയുണ്ടെന്നേശു സർവ്വ നേരം!

 


രക്തം നിറഞ്ഞൊരുറവ


രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
വിശ്വാസത്തോടു മുങ്ങുക എന്നാൽ നീ ശുദ്ധനായ്‌


പല്ലവി
വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ
എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ


ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ
എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ-


യേശുവിൻ മുറിവുകളെ-കണ്ടന്നുമുതൽ ഞാൻ
വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ-


ഞാൻ ജീവിക്കും നാളൊക്കെയും- നിൻ ക്രൂശിൻ മഹത്വം
ആകും എൻ പാട്ടും ധ്യാനവും -ആകും എൻ പ്രസംഗം


നിൻ രക്തത്തിന്റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ
അവിടെയും നിൻ സ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ

 


രക്ഷകൻ കൂടെ ഞാൻ


1. ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
പൂക്കളും അരുവിയും കുളിർ എ-കിടും
താൻ നടത്തും പാത എല്ലാം പിൻ തുടർന്നിടും
തൻ പാതെ ഗമിച്ചു ഞാൻ ജയം നേടും!


പല്ലവി:
പോകാം പോകാം യേശു പാതെ പോകാം
എന്തുവ-ന്നാലും തൻ പാതെ പോയീടാം
പോകാം പോകാം യേശു പാതെ പോകാം
താൻ നടത്തും പാതെ നാം പിൻ-പോ-യീ-ടാം.


2. ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
ഭീകരമാം കാറ്റും കോളും ഉ-ണ്ടെങ്കിലും
തൻ കരം പിടി-ച്ചെന്നാൽ ഭയം വരില്ലോട്ടും
നാഥൻ കൂടെയുള്ളതാൽ ഞാൻ പേ-ടി-ക്കാ.


3. താഴ്-വാരെയോ വൻ ഘോര പാറക്കെട്ടിലോ
ഏതു പാത-യായെ-ന്നാലും പിൻ-ഗമിക്കാം
സ്വൈ-രമായി താൻ നടത്തും തന്റെ പാതയിൽ
ശുദ്ധരോത്തു നാമും ചേരും സ്വർ-ദേശേ.

 


രക്ഷകാ ഇടയനെ-പോൽ


രക്ഷകാ ഇടയനെ-പോൽ നീ നടത്തുകെ-ങ്ങളെ
നല്ല മേച്ചിൽ നല്കി എന്നും നിൻ വേ-ലക്കൊരുക്കുകേ
വാഴ്ത്തപ്പെട്ട യേശുനാഥാ ഞങ്ങൾ എന്നും നിന്റേതാം
വാഴ്ത്തപ്പെട്ട യേശുനാഥാ ഞങ്ങൾ എന്നും നി-ന്റേതാം


മെച്ചമായ കൂട്ടു നല്കി വഴി കാട്ടി-യാക നീ
തെറ്റി പാപം ചെയ്തിടാതെ നിൻ കുഞ്ഞാടെ പോറ്റൂ നീ
വാഴ്ത്തപ്പെട്ട യേശുനാഥാ യാചിക്കുമ്പോൾ കേൾക്കണേ
വാഴ്ത്തപ്പെട്ട യേശുനാഥാ യാചിക്കുമ്പോൾ കേ-ൾക്കണേ


സാധുവായ, പാപി എന്നെ വാഗ്ദത്തം പോൽ ഏറ്റുകൊൾ
സ്വീക-രിച്ചു ശുദ്ധി നല്-കി വിടുവിപ്പാൻ ശക്തൻ നീ
വാഴ്ത്തപ്പെട്ട യേശുനാഥാ വേഗം തേടും നിൻ പാദം
വാഴ്ത്തപ്പെട്ട യേശുനാഥാ വേഗം തേടും നിൻ-പാദം


തേടാം തന്റെ സ്നേഹം നമ്മൾ, തന്റെ ഇഷ്ടം ചെയ്തിടാം
വാഴ്ത്തപ്പെട്ട ര-ക്ഷ-കന്റെ സ്നേഹം ഉള്ളിൽ നിറയ്ക്കാം
വാഴ്ത്തപ്പെട്ട യേശുനാഥാ സ്നേഹിക്കും നിൻ സ്നേഹം പോൽ
വാഴ്ത്തപ്പെട്ട യേശുനാഥാ സ്നേഹിക്കും നിൻ സ്നേഹം പോൽ

 


രാജൻ ദാവീദൂരിൽ പണ്ടു


1. രാജൻ ദാ-വീദൂരിൽ പണ്ടു
മോശമാം തൊഴു-ത്തിലേ
സാധുവാ-യോർ മാതാവു താൻ
പ്ര-സ-വി-ച്ചൊരുണ്ണിയെ
അമ്മ ക-ന്നി മറിയം
യേശു ആ കുമാരനും.


2. വാനം വി-ട്ടു ഭൂവിൽ വന്നു
കർത്തൃ കർ-ത്തനാം ദൈവം
പുൽത്തൊട്ടി-യിൽ താൻ കിടന്നു
ഗോശാല തൻ കൊട്ടാരം
ഏഴയാം അഗതി പോൽ
വാസം ചെ-യ്തു ഭൂമിമേൽ.


3. പാവപ്പെ-ട്ട മാതാവിനു
കീഴ്പ്പെട്ടാ-ദരിച്ചു താൻ
ബാല്യ കാലം എല്ലാം അൻപായ്
മാനിച്ച-ങ്ങു മേവിനാൻ
തന്നെ ക-ണ്ടു പഠിക്ക
തന്നെപ്പോലെ ജീവിക്ക.


4. ബാലന്മാർക്കു നൽ ദൃഷ്ടാന്തം
ബാലനാ-യ് താൻ കാണിച്ചു
ബലഹീ-നൻ എന്നപോലെ
ദുഃഖിച്ചു, സന്തോഷിച്ചു
ഇമ്പ തുമ്പ നാളിലും
തുണ ചെയ്യും നമുക്കു.


5. കണ്ണാൽ കാ-ണും അന്ത്യ നാളിൽ
നാമവ-ന്റെ സ്നേഹത്തിൽ
കർത്തൻ ആ ശിശു എന്നപ്പോൾ
ബോധമാകും സ്വർഗ്ഗത്തിൽ
ചേർത്തിടു-ന്നനേകരെ
കാത്തു ര-ക്ഷിച്ചാസ്ഥലെ.


6. ഹീനമാം തൊഴു-ത്തിലല്ല
വല്ലഭൻ വലഭാഗേ
രാജമുടി ചൂടി തന്നെ
മാ തേജസിൽ കാണുമേ
വെള്ള വ-സ്ത്രം ധരിച്ചു
ചുറ്റും ഉണ്ടാം ശുദ്ധരും.

https://www.youtube.com/watch?v=GyJS0jYtL_M

 


രാത്രിയിതാ വരുന്നു


രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തു-കൊൾ
പ്രഭാതമഞ്ഞിൻ കാ-ലേ
പു-ല-രുന്തോറും
കാഠിന്യമേറും ചൂ-ടിൽ
ചെയ്തുകൊൾ പ്രയത്നം
അദ്ധ്വാനം തീരും രാ-ത്രി
വന്നീടുന്നിതാ


രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തുകൊൾ
അ-ത്യുച്ച സമയ-ത്തും
നൽ പ-കലിലും
വിശ്രാമം വരും വേ-ഗം
ബദ്ധപ്പെട്ടോടുക;
അദ്ധ്വാനം ഇല്ലാ രാ-ത്രി
വന്നിടുന്നിതാ


രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തുകൊൾ
അസ്തമയത്തിങ്കലും
പ്ര-ഭാ-ന്ത്യത്തിലും
പോയ് മറയുന്നെ പ-കൽ
അദ്ധ്വാനം തീർത്തു-കൊൾ
അന്ധകാരമാം രാത്രി
വന്നിടും മുമ്പെ.