Malayalam Hymn ന-റ

നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ


നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ
കാന്തനെ മര ക്രൂശിലേറ്റിയെ
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?


ഈശനെ മര ക്രൂശില്‍ ഏറ്റിയോ?
കാല്‍കരം ആണിപാടാല്‍ കീറിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?


വാരിയില്‍ അവര്‍ കുന്തം കേറ്റിയോ?
രക്തം എന്നുടെ പേര്‍ക്കായ്‌ ചീറ്റിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാക്കി നീ?


സൂര്യന്റെ ശോഭ മാഞ്ഞുപോയപ്പോള്‍—
ഭൂതലം കൂരിരുട്ടിലാണ്ടാപ്പോള്‍—
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ ക്കി നീ?


നാഥന്മേല്‍ ശവ ശീല ചുറ്റിയോ?
കല്ലറക്കവര്‍ കാവല്‍ നിര്‍ത്തിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?


കല്ലറയുടെ കല്ലുരുണ്ടപ്പോള്‍—
വാനില്‍ താന്‍ അന്നുയിര്‍ത്തെണീ-റ്റപ്പോള്‍
ഓ! മോദം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! ഭാഗ്യം! ഭാഗ്യം! ഭാഗ്യം!
വാഴും ഞാന്‍ തന്റെ സ്വര്‍ഗ്ഗ സീയോനില്‍

 


നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ


1. നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ.
സഹിഷ്ണതയാല്‍ യത്നിപ്പാന്‍ ഏകുക മര്‍മ്മം അന്പിനാല്‍.


2. പിന്മാറ്റക്കാരെ നേടുവാന്‍ സ്നേഹത്താല്‍ കൂട്ടിച്ചേര്‍ക്കുവാന്‍.
തോല്‍വി ഇല്ലാത്ത യ്ത്നത്താല്‍ നിന്‍ മാര്‍ഗെ ചേര്‍പ്പാന്‍ കൃപ താ.


3. ദീര്‍ഘ ക്ഷമ പഠിപ്പിക്ക നിന്‍ സഖിത്വത്തില്‍ ചേര്‍ത്തെന്നെ.
മധുര്യമാം വിശ്വാത്താല്‍ തിന്മയെ വെല്ലും സ്നേഹത്താല്‍.


4. കൈ വിടാത്ത പ്രത്യാശയാല്‍ ഭാവി തെളിക്കും രശ്മിയാല്‍.
നീ മാത്രം എകും ശന്തിയാല്‍ നിന്‍ ചാരെ എന്നും അണക്ക.

 


നാള്‍ തോറും ഞാന്‍ തേടുന്നിതാ


നാള്‍ തോറും ഞാന്‍ തേടുന്നിതാ
ഉയരങ്ങള്‍ ഉന്നതത്തില്‍
മുന്നോട്ടങ്ങാഞ്ഞു നീങ്ങുന്നെ
നാഥാ എന്‍ കാലുറപ്പിക്ക


പല്ലവി
വിശ്വാസത്തില്‍ ഉറപ്പിക്ക
ഉന്നതത്തില്‍ നിറുത്തെന്നെ
കണ്ണെത്തിടാ ഉയരത്തില്‍
നാഥാ എന്‍ കാലുറപ്പിക്ക.


സംശയവും ഭയപ്പാടും
അലട്ടുന്നെ രക്ഷിക്കെന്നെ
ഒന്നു മാത്രംഎന്‍ യാചന
ഉന്നതത്തില്‍ നിറുത്തെന്നെ


മേല്‍ ലോകേ ഞാന്‍ വസിക്കേണം,
സാത്താനെ ഞാന്‍ ജയിക്കേണം
വിശ്വാസം മോദം എകുന്നെ
വിശുദ്ധര്‍ ഗീതം മേല്‍ ലോകേ


മഹോന്നതെ ചെന്നെത്തേണം
മഹത്വ ശോഭ കാണേണം
സ്വര്‍ ലോകേ ഞാന്‍ ചേരും വരെ
എന്‍ ലക്‌ഷ്യം ഉന്നതം മാത്രം.

 


നിൻ വിശ്വാ-സത്തിന്നായ്


നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം
അടിസ്ഥാ-നമത്രേ ദൈവത്തിൻ ശുദ്ധരെ.
യേ-ശു അരുളും രക്ഷാമാർഗ്ഗമല്ലാ-
തെന്തുള്ളൂ പറയാൻ നിന്നോടെൻ മകനെ!


ഏതവ-സ്ഥയിലും, എവിടെ പോയാലും,
അരുളും താൻ തുണ രോഗദു-ഖത്തിലും.
നിൻ നാ-ട്ടിലുമേ, പരദേ-ശത്തുമേ,
അവശ്യം വേണ്ടുന്ന ശക്തി താൻ പകരും.


ഭയം വേ-ണ്ടിനിയും കൂടെ ഞാൻ ഉണ്ടല്ലോ,
നിൻ ദൈവം ഞാനത്രേ നിൻ തുണ ഞാനല്ലോ!
ഞാൻ ശ-ക്തി നൽകും, നിൽക്കുമാ-റാക്കീടും,
ശക്തമാം വലംങ്കൈ-നീട്ടി നിന്നെ തൊടും.


വെള്ളത്തിൽ കൂടെ ഞാൻ നിന്നെ അ-യക്കുമ്പോൾ,
അലകൾ തെല്ലുമേ കവിഞ്ഞീടുകില്ല.
ഞാൻ കൂടെയുണ്ട് ഭയം വേണ്ടിനിയും,
അനർത്ഥങ്ങളെ ഞാൻ മാറ്റും നിൻ നന്മക്കായ്.


അഗ്നി പ-രീക്ഷകൾ നിൻ മാർഗേ വരുമ്പോൾ,
എൻ കൃപ മതി നീ ശക്തനായ് തീരുവാൻ.
തീ ജ്വാ-ലയെ നീ പേടിക്കേ-ണ്ടയൊട്ടും,
ശുദ്ധി ചെയ്-തുള്ളതാം തങ്കമായ് തീർത്തിടും.


അനാദി കാലമായ് എൻ ജനം അറിഞ്ഞു,
ശാശ്വത സ്നേഹത്തെ ഏറ്റവും നല്ലതായ്.
എൻ മാ-ർവ്വതിൽ മേ-വീടുമേ-യന്നവർ,
കുഞ്ഞാടു പോലവേ നരച്ച തലയായ്!


യേശുവിൽ ചാരുന്ന ആത്മാവേ നിന്നെ ഞാൻ,
തള്ളീടു-കയില്ല ഒരു നാൾ തന്നിലും.
പാ-താളമതോ കുലുക്കീടാ നിന്നെ,
കൂടെ ഞാൻ ഉണ്ടല്ലോ കൈ വിടുകില്ല ഞാ

 


നിന്നീടിൻ യേശുവിനായ്


നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ
ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലേ
ജയം ജയം തനിക്കും തന്റെ സേനകൾക്കും
വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും


നിന്നീടിൻ യേശുവിന്നായ് എന്നീ പോർ വിളി കേൾ
നിങ്ങൾ നിദ്ര കൊണ്ടാലോ അവനു ലജ്ജ താൻ
നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ
നീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുക


നിന്നീടിൻ യേശുവിന്നായ് കാഹളനാദം കേൾ
മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരെ
എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യമുള്ളോർ
പേടിച്ചിടേണ്ടവരെ ധൈര്യമായി ചെയ്ക പോർ


നിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം
സ്വശക്തി ഫലിച്ചീടാ സ്വ ആശ്രയം വൃഥാ
സർവ്വായുധവർഗ്ഗം നീ ആത്മാവിൽ ധരിക്ക
ആപത്തിൻ നടുവിലും ആവതു ചെയ്ക പോർ


നിന്നീടിൻ യേശുവിന്നായ് നിരന്നു നിൽക്ക നാം
ജയം യഹോവാക്കെന്നു ഉച്ചത്തിൽ ആർപ്പിടിൻ
അനേകർ വീണെന്നാലും ധീരരായ് നിൽക്ക നാം
മരണം നേരിട്ടാലും നമുക്ക് നേട്ടം താൻ


നിന്നീടിൻ യേശുവിന്നായ് യുദ്ധം വേഗം തീരും
ഇന്നു പോരിൻ സന്നാഹം നാളെ ജയഗീതം
ജയാളിക്കു ലഭിക്കും ജീവന്റെ കിരീടം
തേജസിൽ യേശുവോടു വാണീടും എന്നുമേ