Malayalam Hymn ന-റ

പാപ വിമോചനം നേടേണമോ?


പാപ വിമോചനം നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
തിന്മയിന്മേൽ ജയം നേടേണമോ?
നൽ അത്ഭുത ശക്തിയുണ്ട്.


Ref
വൻ ശക്തി ശക്തി അത്ഭുത ശക്തി
കുഞ്ഞാട്ടിൻ രക്തത്തിൽ
വൻ ശക്തി ശക്തി അത്ഭുത ശക്തി
ദൈവ കുഞ്ഞാ-ട്ടിന്റെ രക്തത്തിൽ.


ലോകപരീക്ഷ വിട്ടോടീടണോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
കാൽവറി രക്തത്താൽ ശുദ്ധി നേടൂ
നൽ അത്ഭുത ശക്തിയുണ്ട്.


ഹിമത്തേക്കാൾ വെണ്മ നീ നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
പാപക്കറ നീക്കും ജീവ നദി
നൽ അത്ഭുത ശക്തിയുണ്ട്.


യേശുവിന്നായ് സ്വയം അർപ്പിക്കുമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
നിത്യവും തൻ സ്തുതി പാടീടുമോ?
നൽ അത്ഭുത ശക്തിയുണ്ട്.

 


പിളര്‍ന്നോരു പാറയേ


പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ.
തുറന്ന നിൻ ചങ്കിലെ രക്തം ജലം പാപത്തെ
നീക്കി സുഖം നൽകട്ടെ മുറ്റും രക്ഷിക്ക എന്നെ


കല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻ
വൈരാഗ്യമേറിയാലും കണ്ണൂനീർ ചൊരിഞ്ഞാലും
വന്നിടാ പാപനാശം നീ താൻ രക്ഷിക്ക വേണം


വെറും കൈയ്യായ് ഞാനങ്ങു ക്രൂശിൽ മാത്രം നമ്പുന്നു
നഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാ
മ്ലേഛനായ് വരുന്നിതാ സ്വച്ഛനാക്കൂ്കു രക്ഷകാ


എന്നിലോടുന്നീശ്വാസം വിട്ടെൻ കണ്മങ്ങുന്നേരം
സ്വർലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നങ്ങു
പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെ

 


പൂര്‍ണ്ണമാം സ്നേഹം


പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം
നിന്‍ പാദേ ദാസര്‍ മുട്ടുകുത്തുമ്പോള്‍
എന്നെന്നേക്കുമായ് യോജിപ്പിക്കിവരെ
വറ്റാത്ത സ്നേഹത്തെ പഠിപ്പിക്ക


സമ്പൂര്‍ണ്ണ ജീവന്‍, നിന്‍ വാഗ്ദത്തം പോലെ
ഏകുകിവര്‍ മേല്‍ നല്‍ വിശ്വാസവും
അനുകമ്പയും, ദീര്‍ഘക്ഷമയതും
മൃത്യുവെ വെല്ലും ദൈവാശ്രയവും


എകുകിവര്‍ മേല്‍ സ്വര്‍ഗ്ഗീയ സന്തോഷം
ഭൌമിക ദുഖം അകറ്റിടുവാന്‍
ശോഭിപ്പിക്കിവര്‍ ഭാവിജീവിതത്തെ
നീ നല്‍കും ജീവനിന്‍ സ്നേഹത്താലെ


കേള്‍ക്കുക താത! ക്രിസ്തുവിന്റെ മൂലം
നിന്‍ നിത്യ വാക്കു പോലെ, ശുദ്ധാത്മാ!
ജീവ ജാലങ്ങള്‍ അര്‍പ്പിക്കും നിന്‍ സ്തുതി
മഹത്വം സ്തോത്രം നിനക്കെന്നേക്കും

 


പ്ര-ശം-സിപ്പാനെനിക്കില്ലേ എൻ ര


1. പ്ര-ശം-സിപ്പാനെനിക്കില്ലേ എൻ ര-ക്ഷകൻ രക്തം അല്ലാതെ
ഞാൻ ഭയന്നോടി ചാവിനെ മരി-ച്ചവൻ എന്റെ മൂലമായ്
ആശ്ച്ര്യമേ മഹൽ സ്നേഹം; മരിച്ചെൻ ദൈവമെൻ പേർക്കായ്
ആശ്ച്ര്യമേ മഹൽ സ്നേഹം; മരിച്ചെൻ ദൈവമെൻ പേർക്കായ്


2. ആ-ര-റിവൂ രഹസ്യങ്ങൾ! അമർത്യനായോൻ ക്രൂശിങ്കൽ!
ര-ക്ഷിപ്പാനായി നോക്കുന്നു സാറാഫുകൾ ദേവ സൂനുവെ
ഭൂ ആർക്കട്ടെ കൃപ മാത്രം ദൂതർക്കതോ അപ്രമേയം
ഭൂ ആർക്കട്ടെ കൃപ മാത്രം ദൂതർക്കതോ അപ്രമേയം


3. താ-തൻ പീഠം താൻ വിട്ടല്ലോ; അതുല്ല്യമാം വൻ കൃപയാലെ
ആദാമിൻ മക്കൾക്കായി വന്നു, രക്തം ചൊരിഞ്ഞവൻ ക്രൂശിങ്കൽ
സൗജന്യമാം കൃപയാലെ ദൈവമെന്നെ ഇന്നു കണ്ടെത്തി!
സൗജന്യമാം കൃപയാലെ ദൈവമെന്നെ ഇന്നു കണ്ടെത്തി!


4. പാപത്തിനാൽ ബന്ധിതനായ് എൻ ആത്മാവു വലഞ്ഞപ്പോൾ
എന്നിൽ പതിഞ്ഞു നിൻ ദൃഷ്ടി; ഇരുട്ട് വിട്ട് ഞാൻ പാഞ്ഞോടി
ബന്ധനം പോയ് സ്വതന്ത്രനായ്; മുന്നോട്ടാഞ്ഞു പിൻഗമിപ്പാൻ
ബന്ധനം പോയ് സ്വതന്ത്രനായ്; മുന്നോട്ടാഞ്ഞു പിൻഗമിപ്പാൻ


5. ഇമ്പ സ്വരം ഞാൻ കേൾക്കുന്നു നിൻ പാപം ഞാൻ ക്ഷമിച്ചെന്നു
രക്ഷകൻ രക്തം നിൻ ചാരെ- അകറ്റും ദൈവത്തിൻ വൻ കോപം
തൻ മുറിവേകും നൽ ജീവൻ; എൻ ഹൃത്തിൽ നാഥൻ വാഴുന്നു.
തൻ മുറിവേകും നൽ ജീവൻ; എൻ ഹൃത്തിൽ നാഥൻ വാഴുന്നു


6. ന്യാവിധി ഭയമില്ലാ; യേശു-വിൻ സർവ്വം എൻ സ്വന്തം!
എൻ ശിരസ്സാം താൻ വാഴുന്നു; നീതി വസ്ത്രം ധരിച്ചോനായ്
ചെല്ലാം സധൈര്യം സിംഹാസനേ; ക്രിസ്തൻ നല്കി എൻ കിരീടം
ചെല്ലാം സധൈര്യം സിംഹാസനേ; ക്രിസ്തൻ നല്കി എൻ കിരീടം