Malayalam Hymn അ-ധ

Kartha kodumkaattadichu


1. കർത്താ കൊടുംങ്കാറ്റടിച്ച്
ഓളങ്ങളുയരുന്നേ
മങ്ങുന്നിതാ കാർകൊണ്ടു വാനം
താങ്ങും തണലുമില്ലേ
ഞങ്ങളെ നീ കൈവെടിഞ്ഞോ?
ഞങ്ങൾ കടൽ മദ്ധ്യേ
മുങ്ങിച്ചാകുമിപ്പോളൊന്നാകെ നീ
ഇങ്ങനെയുറങ്ങുന്നോ?


പല്ലവി:
കാറ്റു തിരകളെന്നിഷടം ചെയ്യും
ശാന്തം കൊൾ
കടലിളക്കത്തിൻ കോപമോ
ഭൂതമോ നരരോ എന്താകിലും, ഹേ
വാനഭൂമിയാഴികൾ നാഥന്റെ
വാസക്കപ്പൽ മുക്കുവാൻ സാദ്ധ്യമോ?
സർവ്വമെന്നിഷ്ടം ചെയ്യും മുദാ,
ശാന്തം, ഹേ, ശാന്തം കൊൾ,
സർവ്വമെന്നിഷ്ടമാശു ചെയ്യും
ശാന്തമാക.


2. ആത്മവിവശനായ് നാഥാ
താപത്തിൽ കുമ്പിടുന്നേൻ
തപിക്കുന്നെൻ ചിത്തം ഗാഢമായ്
ഉണർന്നെന്നെ രക്ഷിക്ക
പാപാരിഷ്ട തിരകളെൻ
മീതെ കവിയുന്നേ
മുങ്ങി നശിക്കുന്നേൻ പ്രാണനാഥാ
പിടിക്കെന്നെ, വാ വേഗം


3. തീർന്നു ഭയം സർവ്വം നാഥാ,
വന്നു ശാന്തം വാരിധൗ
ശോഭിക്കുന്നു സൂര്യൻ കടൽ മേൽ
സ്വർഭാനുവും ഹൃദയേ
താമസിക്കിഹേ രക്ഷകാ
താനേ വിടാതെന്നെ
സാമോദം തുറമുഖം ചേർന്നു ഞാൻ
ഇളയ്ക്കും ഭാഗ്യതീരെ


Kartha kodumkattadichu
Olangaluyarunne
Mangunnitha karkondu vaanam
Thangum thanalumille
Njagale ni kai vedinjo?
Njagal kadal madhye
Mungi chakumippolonnake ni
Egane uragunno?


Chorus
Kaattu thirakalennishttam cheyum
Shantham kol
Kadalilakkathin kopamo
Bhuthamo nararo enthakilum hey
Vaana bhoomiyazhikal naadhante
Vaasa kappal mukkuvan sadhyamo?
Sarvva mennishttam cheyum mudha,
Shantham hey, shantham kol
Sarvva mennishttamasu(h)cheyuum
Shanthamaaka


Aathma vivashanay naadha
Thapathil kumpidunnen
Thapikkunnen chitham gadamayi
Unernenne rakshikka
Paaparishtta thirakalen
Meethe kaviyunne
Munginasikunnen prana naadha
Pidikenne vaa vegam


Theernnu bhayam sarvvam naadha
Vannu shantham vaaridhou
Shobikkunnu sooryan kadalmel
Swarbhanuvum hridaye
Thamasikihe,rakshaka
Thaane vidathenne
Saamodham thuramugam chernnu njan
Elakkum bhagya theere

 


Kristhu Veendum Jeevichu


1. ക്രിസ്തു വീണ്ടും ജീവിച്ചു, അല്ലേ-ലു യ്യാ
ശത്രുക്കൂട്ടം തോറ്റിതു, അല്ലേ-ലു -യ്യാ
മേൽ ലോകങ്ങൾ പാടട്ടെ, അല്ലേ-ലു യ്യാ
ഭൂമി സ്തുതി ചെയ്യട്ടെ, അല്ലേ-ലു യ്യാ


2. മുറിവേറ്റു തിരു കാൽ, അല്ലേ-ലു യ്യാ
ത്യുവിന്റെ കയ്യിനാൽ, അല്ലേ-ലു യ്യാ
ശത്രുവിന്റെ തലയെ, അല്ലേ-ലു യ്യാ
ക്രിസ്തു ചതച്ചുടനെ, അല്ലേ-ലു യ്യാ


3. കീഴ് ലോകത്തിൻ വാതിലിൻ, അല്ലേ-ലു യ്യാ
താക്കോൽ കിട്ടി പ്രഭു താൻ, അല്ലേ-ലു യ്യാ
തുറന്നിട്ടു വിശുദ്ധർ, അല്ലേ-ലു യ്യാ
ഏഴുന്നേറ്റനേകം പേർ, അല്ലേ-ലു യ്യാ


4. ഘോഷിപ്പിൻ തൻ ജനമേ, അല്ലേ-ലു യ്യാ
വാഴ്ത്തുവിൻ തൻ നാമത്തെ, അല്ലേ-ലു യ്യാ
ക്രിസ്തു യേശു രക്ഷകൻ, അല്ലേ-ലു യ്യാ
എന്നുമേ പരാപരൻ, അല്ലേ-ലു യ്യാ


1. Kristhu Veendum Jeevichu-Hallellujah,
Shathru koottam thottithu – Hallelujah,
Mel lokangal padatte’ – Hallelujah,
Bhoomi sthuthi chollatte’ – Hallelujah.


2. Murivettu thiru-kaal – Halleujah,
Mruthyuvinte kayyinaal – Hallelujah,
Shathruvinte thalaye – Hallelujah,
Kristhu chathe-chundane – Hallelujah.


3. Keezh lokathin vathilin – Hallelujah,
Thaakkol kitti prabhu thaan – Halleljah,
Thurannittu visudhar – Hallelujah,
Ezhunetta-nekamper – Hallelujah.


4. Ghoshippin than janame’ – Hallelujah
Vazhthuvin than namathe’ – Hallelujah,
Kristhu Ye’su rakshakan-Hallelujah
Ennume’ paraaparan – Hallelujah.

 


Kristhuvinte Dhanam


ക്രിസ്തുവിന്റെ ദാനം എത്ര മധുരം!
പൂർണ്ണസമാധാനം പൂർണ്ണ ആനന്ദം
എത്രയോ വിസ്താരം ഉള്ളോർ നദിപോൽ!
വർണ്ണിക്കുവാൻ ആഴം നാവിന്നില്ല ചൊൽ


Ref
എന്റെ അടിസ്ഥാനം അതു ക്രിസ്തുവിൽ
പൂർണ്ണസമാധാനം ഉണ്ടീപാറയിൽ


പണ്ടു എന്റെ പാപം മനസ്സാക്ഷിയെ
കുത്തി ഈ വിലാപം തീർന്നതെങ്ങനെ?
എൻ വിശ്വാസക്കണ്ണു നോക്കി ക്രൂശിന്മേൽ
എല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ


കർത്തന്നുള്ളം കൈയിൽ മറഞ്ഞിരിക്കേ
പേയിൻ സൂത്രം എന്നിൽ മുറ്റും വെറുതേ
മല്ലൻ ആയുധങ്ങൾ എല്ലാം പൊട്ടിപ്പോം
ഇല്ല ചഞ്ചലങ്ങൾ ധൈര്യമോ തുലോം


ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻ
എത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടുതാൻ!
അതിൽ ഒരു വള്ളി ഇല്ലാതാകുമോ?
പോകയില്ലോർ പുള്ളി സാത്താനേ നീ പോ-


ബുദ്ധിമുട്ടു കഷ്ടം പെരുകി വന്നാൽ
എനിക്കെന്തു നഷ്ടം ഞാൻ കർത്താവിൻ ആൾ
യേശു താൻ എൻ സ്വന്തം തന്റെ രാജ്യവും
എനിക്കുള്ള അംശം അതാരെടുക്കും?


Kristhuvinte dhaanam ethra madhuram
Purna samaadhaanam poorna aanandham
Ethrayo visthaaram ullor nadhipol
Alakkaamo aazham illoralavu


Ref
Ente adisthaanam kristhuyeshuvil
Purna sammadhaanam undu parayil


Pande ente paapam manasakshiye
Kuthi yee vilaapam theernnathengine
En viswaasa kankal noakki krooshinmel
Ellaam theerthu thannu en Emmanuel


Karthanullam kaiyyil maranjirikke
Peyin soothram ennil ellaam veruthey
Theerthu aayudhangal ellaam thakarum
Illa chanchalagal dhairyamo paaram


Bhayam samshayangal theere neenguvaan
Ethra vagdhathangal thannittundu thaan
Athil oru valli illaathaakumo
Pokayilllor pulli aviswasam po


Budhimuttu kashtam peruki vannaal
Enikkenthu nashtam njaan karthavinnal
Yeshuthan en swantham thante rajyavum
Enikkulla amsam athaaredukkum.