Malayalam Hymn അ-ധ

ദൈവത്തെ സ്തുതിക്ക


ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷ-മായ്
ചെയ്താൻ അത്ഭുതങ്ങൾ തന്നിലാർക്കുന്നു ലോ-കം
നാനാ നന്മകളാൽ ശിശു പ്രായം മുതൽ
നമ്മെ താൻ നടത്തി അന്നേപോലിന്നുമേ.


ചിത്തമോദവും നൽ ശാന്തതയുമേകി താൻ
കാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണം
കൃപ തന്നു നമ്മെ വഴി നടത്തട്ടെ
ഇഹപരങ്ങളിൽ കാത്തു സൂക്ഷിക്കട്ടെ.


സ്തുതി സ്തോത്രമെല്ലാം ദൈവപിതാ പുത്ര-നും
അവരുമായി സ്വർഗേ വാഴുന്നോനും കൊടുപ്പിൻ
ഭൂസ്വർഗ്ഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻ
ആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും.


Daivathe sthuthikka Aevarum akhoshamaay’
Cheithaan albhuthangal Thannilaarkkunnu lokam
Nana nanmakalaal Shishu praayam muthal
Namme thaan nadathi Anneppolinnume.


Chithamodavum nal Shaanthathayumeki thaan
Kaappan namme avan Eppozhum koode venam
Krupa thannu namme Vazhi nadathatte
Ihaparangalil Kaathu sookshikkatte.


Sthava sthothramellam Daiva pitha puthranum
Avarumaay’ sworgge Vaazhunnonum koduppin
Bhoo sworggangal vaazhyhum Nityeka daivam thaan
Aadyam kazhinja pol aakattinnumennum.

 


ദൈവമേ, നിൻ അറിവാലെ


1. ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ
ജീവനാം നിൻ കൃപയാലെ- ആത്മ-കണ്‍ തുറക്കുകേ.


പല്ലവി:
ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭക്തൻ സത്യ സമ്പത്തും
വാഞ്ചിക്കേണം, കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും.


2. ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കീടുവാൻ
കരുതേണം നിൻ പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാൻ.


3. തേടിയൊരു ശലമോനും ഈ നിക്ഷേപം ദർശ്ശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ.


4. ദൈവ ഭക്തർക്കടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻ ദാനം സത്യത്തിൻ പ്രകാശനം.


5. നടക്കുമ്പോൾ ഇടറാതെ ജ്ഞാനം, കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നീടും


6. മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിൻ മോഹം നീങ്ങുമെ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനിൽക്കും എന്നുമേ.


7. ദൈവമേ നിൻ വെളിപ്പാടിൻ ആത്മാവിങ്ങു നൽകുകെ
നിൻപ്രകശം അവകാശം ആക്കുവാൻ തന്നരുൾക.


1. Daivame nin arivaale hrudayam nirackkuke
Jeevanaam nin krupayaale aathmakan thurakkuke.


Ref
Daivajnaanam shreshtadaanam bhakthan sathyasambathum
Vaanchikkenam kenchidenam kristhuvinkal kandethum.


2. Oru baalan thante paatha nirmmala maakkiduvaan
Karuthenam nin pramaanam kettu kaathu sookshippaan.


3. Thediyoru shalomonum ee nikshepam darshane
Nedi karthan suprasaadam kettu than rahasyathe.


4. Daivabhakthikk adisthaanam sathyathin prakaashanam
Jeevashakthi athindaanam phalam divya swaathanthryam.


5. Nadakkumbol idaraathe jnjaanam kaalkal sookshikkum
Kidakkumbol kaividaathe chuttum kaaval ninnidum.


6. Mannum ponnum neengippokum kannin moham vaadume
Vinnin daanam aathma jnaanam nila nilkkum ennume.


7. Daivame nin velippaadin aathmaavingum nalkuke
Nin prakaasham avakaasham aakkuvaan thannarulke-