Malayalam Hymn അ-ധ

ദിവ്യമാം അതുല്ല്യ സ്നേഹം


ദിവ്യമാം അതുല്ല്യ സ്നേഹം,
വിണ്ണിറങ്ങി മന്നിലായ്,
വന്നു വസിച്ചീടേണമേ,
നിൻ കൃപ ചൊരികെന്നിൽ.
യേശുവേ നിൻ വൻ കൃപയാൽ,
വറ്റാ സ്നേഹം ചൊരിക.
നിന്റെ രക്ഷ ഏകി ഇന്നു,
ഹൃത്തിൻ വ്യഥ മാറ്റുകെ.


ഊതുകെന്നിൽ ദൈവാത്മാവേ,
ഹൃത്തിൻ ഖേദം മാറ്റുകേ.
നിന്നിൽ വിശ്രാമം കൊണ്ടീടാൻ,
നിന്നെ പ്രാപിച്ചീടുവാൻ.
പാപ ചിന്ത മാറ്റീടേണം,
ആദി അന്തമായോനേ.
വിശ്വാസത്തിൻ നൽ ഉറവേ,
വിടുവിക്ക ഉള്ളത്തെ.


ആഗമിക്ക വിടുവിപ്പാൻ,
നിൻ ജീവനെ പ്രാപിപ്പാൻ.
നിൻ ആലയെ ചേരാം വേഗം,
വേർപിരിയാ -തെന്നേക്കും.
നിന്നെ എന്നും വാഴ്ത്തി പാടും,
സേവിച്ചീടും ദൂതർ പോൽ.
പ്രാർത്ഥിച്ചീടും സ്തുതിച്ചീടും,
നിൻ സ്നേഹത്തെ വാഴ്ത്തീടും.


പുതു സൃഷ്‌ടി പൂർണ്ണമാക്ക,
നിഷ്കളങ്കരായീടാൻ.
നിൻ രക്ഷയെ നീ കാണിക്ക,
പൂർണ്ണ നിരപ്പേകുക.
അതി മഹത്വം പ്രാപിച്ചു,
സ്വർലോകേ ചേരുംവരെ.
കിരീടങ്ങൾ കാൽക്കൽ വെച്ചു,
ഭക്തിയോടെ വന്ദിപ്പാൻ.

 


ആശ്ശിസ്സാം മാരി ഉണ്ടാകും


1. ആശിസ്സാം മാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ


പല്ലവി
ആശിസ്സാം മാരി
ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി
വൻമഴ താ!ദൈവമേ!


2. ആശിസ്സാം മാരിയുണ്ടാകും
വീണ്ടും നൽ ഉണർവുണ്ടാം
കുന്നു പള്ളങ്ങളിൻമേലും
വൻമഴയിൻ സ്വരം കേൾ-


3. ആശിസ്സാം മാരിയുണ്ടാകും
ഹാ! കർത്താ!ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം
ഓർത്തു നൽവരം തന്നിടുക-


4. ആശിസ്സാം മാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കിൽ
പുത്രന്റെ പേരിൽ തന്നാലും
ദൈവമേ!ഇന്നേരത്തിൽ.


1.Aashissam mariyundakum
Ananda vagdathame
Melninnu rakshakan nalkum
Ashwasa kalangale


Pallavi
Aashissam mari
Aashisham peyyename
Krupakal veezhunnu chare
Van mazha tha! daivame!


2.Aashissam mariyundakum
Veendum nal unarvundam
Kunnu pallakalin melum
vanmazhayin swaram kel-


3.Aashissam mariyundakum
Ha! kartha! njagalkum tha
Ippol nin vagdatham orthu
Nalvaram thanniduka-


4.Aashissam mariyundakum
Ethra nanninnu peykil
Puthrante peril thannalum
Daivame ! innerathil.

 


ഇതെന്‍ താതന്‍ തന്‍ ലോകം


ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ കേള്‍ക്കും ഞാനെന്നും
താര ഗോ-ളങ്ങളിന്‍ ഗാ-ന-ങ്ങള്‍
പ്ര-പഞ്ചം പാടീ-ടുന്നതാല്‍


പല്ലവി
ഈ ഭൂമി തന്‍ ലോകം
ഇത് മാത്രം എന്‍ ശാന്തി
മരവുംമണ്ണും കുന്നു കടലെല്ലാം
എല്ലാ-മവന്റെ-കൈ-വേല


ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ പക്ഷികള്‍ പാടുന്നു
അര്‍ക്ക-നുദി-ച്ചാ-ലതില്‍ പുഷ്പങ്ങള്‍
നാഥന്‍ സ്തുതി പാ-ടിടുന്നു


ഇതെന്‍ താതന്‍ തന്‍ ലോകം
അഴകാര്‍ന്നതില്‍ താനുണ്ട്
നല്‍ പുല്ലിന്‍ തെന്നലില്‍ കാണും ഞാന്‍
തന്‍ പാദത്തിന്‍ നല്‍ ചലനം


ഇതെന്‍ താതന്‍ തന്‍ ലോകം
മറക്കാതെ എന്‍ മനമേ
നിന്‍ ചുറ്റും അഴിമതി പെരുകുമ്പോഴും
നിന്‍ നാഥന്‍ വാ-ണി-ടുന്നല്ലോ


ഇതെന്‍ താതന്‍ തന്‍ ലോകം
പോരിനിയും തീര്‍ന്നില്ല
ഹാ വന്‍ മരണത്തിനെ തോല്‍പ്പിച്ചു
ശാന്തി തരും ഈ -ഭൂതലേ


ഇതെന്‍ താതന്‍ തന്‍ ലോകം
ഞാന്‍ അവനെ ദര്‍ശ്ശിക്കും
സിം-ഹാ-സനസ്ഥനായ്‌ കാണുമ്പോള്‍
ഘോഷിക്കും താന്‍ വാ-ഴുന്നെന്നു


ഇതെന്‍ താതന്‍ തന്‍ ലോകം
ന്യായാസനം തന്റേതു
തന്‍ പ്രിയ പുത്രന്റെ സ്നേഹത്താല്‍
എന്നെ വീണ്ടെടുപ്പാന്‍ ജാതനായ്