എല്ലാരും യേശു നാമത്തെ
എല്ലാരും യേശു നാമത്തെ
എന്നേയ്ക്കും വന്ദിപ്പിന്‍;
എല്ലാറ്റിന്റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്.
താന്‍ വീണ്ടുകൊണ്ടിട്ടുള്ളോരേ,
വിടാതെ സ്തുതിപ്പിന്;
എല്ലാറ്റിന്റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്.
അജ്ഞാനത്തില്‍ മുങ്ങിയോരേ,
സജ്ഞാനം ഗ്രഹിപ്പിന്;
എല്ലാറ്റിന്റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്.
ഓരോരോ ജാതി ജനമേ,
തന്നില്‍ സന്തോഷിപ്പിന്;
എല്ലാറ്റിന്റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്.
Ellarum yeshu namathe
enneykkum vannippin
ellattinde karthavinnu
mahathvam koduppin.
taan veendukondittullore
vidathe sthuthippin
ellattinde karthavinnu
mahathvam koduppin.
agnanathil mungiyore
sagnanam grahippin
ellattinde karthavinnu
mahathvam koduppin.
ororo jathi janame
tannil santhoshippin
ellattinde karthavinnu
mahathvam koduppin.
എവേ ഇൻ എ മംഗർ
വിദൂരെയാ പുല്കൂട്ടില് പുല്‍മെത്തയില്‍
കിടന്നോരാ പൈതലാം ഉണ്ണിയേശു
നല് താരകള്‍ വാനില്‍ മിന്നി തിളങ്ങി
മയങ്ങുമാ കുഞ്ഞിനെ എത്തിനോക്കി
കുഞ്ഞാട് കരഞ്ഞതാല്‍ കുഞ്ഞുണര്‍ന്നു
ഓ യേശുവാം പൈതല്‍ കരഞ്ഞില്ലൊട്ടും
ഞാന്‍ സ്നേഹിച്ചിടുന്നു കനിവേകണേ
രാ പോകുവോളം കൂടെ പാര്‍ത്തീടണേ
പിരിഞ്ഞകന്നീടല്ലേ എന്‍ യേശുവേ
സമീപത്തു നിന്നൊട്ടും പോയീടല്ലേ
അനുഗ്രഹിച്ചീടണേ പൈതങ്ങളെ
നീയൊത്തു വാണീടുവാന്‍ ചേര്‍ത്തീടണേ
ഐ മസ്റ്റ് ടെൽ ജീസസ്
താങ്ങുവാനായി ത്രാണിയില്ലേതും-
ചൊല്ലീടും ഞാൻ എൻ യേശുവോടു.
കഷ്ടങ്ങളിൽ താൻ കൃപ നൽകീടും,
തൻ സ്വന്തത്തെ താൻ സ്നേഹിച്ചീടും.
പല്ലവി
ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം-
ത്രാണിയില്ലേതും താങ്ങുവാനായ്.
ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം,
യേശു താൻ മാത്രം എൻ സഹായം.
ചൊല്ലീടെണം എൻ യേശുവിനോട്-
ക്ഷമയുള്ളോരു സ്നേഹിതൻ താൻ.
അപേക്ഷിച്ചീടിൽ രക്ഷിച്ചീടും താൻ-
വേഗം തീർത്തീടും എൻ പ്രയാസം.
പരീക്ഷയേറെ ശോധനയേറെ-
രക്ഷകനായി യേശു വേണം.
ചൊല്ലീടേണം എൻ യേശുവിനോട്-
പങ്കിടും താൻ എൻ ആധികളെ.
ലോകത്തിൻ മോഹം തീവ്രമതല്ലൊ!
പാപത്തിലെക്കെൻ വാഞ്ചയെന്നും.
ഞാൻ യാചിച്ചീടിൽ താൻ കരുതീടും-
ലോകത്തിന്മേൽ ജ-യം നൽകും താൻ.