Malayalam Hymn അ-ധ

എനിക്കായ് ചിന്തി നിന്‍ രക്തം


1. എനിക്കായി ചിന്തി നിൻ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിൻ വിളി ഓർത്തു
ദേവാട്ടിൻ കുട്ടീ വരുന്നേൻ


2. വിവിധ സംശയങ്ങളാൽ
വിചാര പോരാട്ടങ്ങളാൽ
വിപത്തിൽ അകപ്പെട്ടു ഞാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ


3. ദാരിദ്രാരിഷ്ടൻ കുരുടൻ
ധനസ്ഖ്യങ്ങൾ കാഴ്ച്ചയും
ദാനമായ് നിങ്കൽ ലഭിപ്പാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ


4. എന്നെ നീ കൈകൊണ്ടിടുമേ
എൻ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിൻ വാഗ്ദത്തവും
ദേവാട്ടിൻ കുട്ടീ വരുന്നേൻ

.
5. അഗോചരമാം നിൻ സ്നേഹം
അഗാധപ്രയാസം തീർത്തു
അയ്യോ നിന്റെ നിന്റെതാവാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ


6. ആ സൈര്യ സ്നേഹത്തിൻ നീളം
ആഴം ഉയരം വീതിയും
ആരാഞ്ഞാറിഞ്ഞ-ങ്ങോർക്കുവാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ

 


എൻ യേശു എൻ പ്രിയൻ


എന്‍ യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ
നിന്‍ പേര്‍ക്കു വെടിയുന്നു പാപോല്ലാസം
എന്‍ കാരുണ്യവീണ്ടെടുപ്പു രക്ഷ നീ
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ


ഞാന്‍ സ്നേഹിക്കുന്നു നീ മുന്‍ സ്നേഹിച്ചെന്നെ
എന്‍ മോചനം വാങ്ങി നീ കാല്‍വറിയില്‍
ഞാന്‍ സ്നേഹിക്കുന്നു മുള്‍മുടിഏറ്റതാല്‍
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ


ഞാന്‍ സ്നേഹിക്കും ജീവമരണങ്ങളില്‍
ഞാന്‍ ജീവിക്കും നാള്‍ എന്നും വാഴ് ത്തും നിന്നെ
എന്‍ ഗാനം അന്ത്യവായു പോകുമ്പോഴും
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ


അനന്ത പ്രമോദമോടെ സ്വര്‍ഗ്ഗത്തില്‍
വണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കും
ഞാന്‍ പാടിടും മിന്നും മുടി വെച്ചങ്ങു
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ


En yesu en priyan enikkullon nee
nin perkku vediyunnu papollasam
en karunya veendetuppu raksha nee
eppol snehicho (njan) (3)
ayathippol tanne


njan snehikkunnu nee mun snehichenne
en mochanam vangi nee kalvariyil
njan snehikkunnu mulmudi ettathal
eppol snehicho (njan) (3)
ayathippol tanne


njan snehikkum jeevamaranam tannil
njan jeevikkum nalennum vazhthum ninne
en ganam antyashvasam pokumpozhum
eppol snehicho (njan) (3)
ayathippol tanne


anantapramodamode swarggathil
vanangikkontadum ninne enneykkum
njan padidum minnum mudi vachannu
eppol snehicho (njan) (3)
ayathippol tanne

 


എന്തൊരത്ഭുതം! സ്നേ-ഹ കൂട്ടായ്മ


എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ,
നി-ത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
എന്ത-നുഗ്രഹം! എന്തൊരാശ്വാസം!
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.


പല്ലവി
ചാ-രും, ചാ-രും, ആ-പത്തന-ർത്ഥം കൂടാതെ;
ചാ-രും, ചാ-രും, തൻ നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.


എന്തൊ-രാനന്ദം പിന്തു-ടരുവാൻ,
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
എ-ത്ര ശോഭിതം പാ-ത നിത്യവും,
നി-ത്യ കൈകളിൽ ഞാൻ ചാ-രീ-ടും.


എ-ന്തിനു ഭയം? എ-ന്തിന്നാകുലം?
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
നാ-ഥൻ ചാരെയാം, ശാ-ന്തി എകിടും,
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.