Malayalam Hymn അ-ധ

കർത്തൻ എന്നെ നടത്തുന്നു

 


കർത്തനിൽ ആർത്തു സന്തോഷിക്ക


1.കർത്തനിൽ ആർത്തു സന്തോഷിക്ക
ചിത്തത്തിൽ സത്യമുള്ളൊരെല്ലാം
തന്നെ തിരഞ്ഞെടുത്തവരെ
വ്യാകുല ദുഃഖങ്ങൾ പോക്കുക


Ref
കർത്തനിൽ കർത്തനിൽ
കർത്തനിൽ ആർത്തു സന്തോഷിക്ക(2)


2. അവൻ താൻ കർത്തനെന്നോർക്കുക
വാനിലും ഭൂവിലും നാഥൻ താൻ
വചനത്താൽ ഭരിക്കുന്നു താൻ
ബലവീരരെ വീൺടെടുപ്പാൻ;


3. നീതിക്കായുള്ള പോരാട്ടത്തിൽ
ശത്രുവിൻ ശക്തി വർദ്ധിച്ചാലും
കാഴ്ചമറഞ്ഞു ദൈവസൈന്യം
ശത്രുസൈന്യത്തേക്കാൾ അധികം;


4. പകലിൽ ഇരുൾ നിൻ ചുറ്റിലും
രാത്രിയിൽ മേഘങ്ങൾ നിൻമേലും
വന്നിടുമ്പോൾ നീ കുലുങ്ങീടാ
ആശ്രയിക്കവനിൽ ആപത്തിൽ;


5. കർത്തനിൽ ആർത്തുസന്തോഷിക്ക
കീർത്തിച്ച് ഘോഷിക്കതൻ സ്തുതി
വാദ്യത്തോടുചേർത്തു നിൻസ്വരം
ഹല്ലേലൂയ്യാ ഗീതം പാടുക;

 


കർത്തൃകാഹളം യുഗാന്ത്യ


കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനി-ക്കുമ്പോള്‍,
നിത്യമാം പ്രഭാത ശോഭി-തത്തിന്‍ നാള്‍,
പാര്‍ത്തലേ രക്ഷപ്പെട്ടോ-രക്കരെക്കൂടി ആകാശേ,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.


Refrain
പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും.


ക്രിസ്തനില്‍ നിദ്ര കൊണ്ടോരീ-ശോഭിത പ്രഭാതത്തില്‍,
ക്രിസ്തുശോഭ ധരി-പ്പാനുയിര്‍ത്തു താന്‍,
ഭക്തര്‍ ഭ-വനെ ആകാശ-മപ്പുറം കൂടീടുമ്പോള്‍,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.


കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാ-നം ഞാന്‍ ചെയ്തിങ്ങനെ,
വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍ സ്നേഹത്തില്‍,
പാര്‍ത്തലത്തില്‍ എന്‍റെ വേല തീര്‍ത്തീ-ജീവിതാന്ത്യത്തില്‍,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.

 


കലാശിച്ചു കഠോര പോർ


കലാശിച്ചു കഠോര പോർ
കത്താവു താൻ ജയാളിയായ്
കത്തൃ സ്തുതി ഗീതം പാടിൻ
അല്ലെലൂയ്യാ! (x3)


മരണസേനകളെല്ലാം
മന്നന്റെ മുൻപിൽ നിന്നോടി
മശിഹായ്ക്കു സ്തുതി പാടിൻ
അല്ലെലൂയ്യാ! (x3)


ഉയിർത്തു താൻ മൂന്നാം ദിനം
ഉന്നതനായ് വാണീടുന്നു
ഉണർന്നു പാടീൻ അവന്നു
അല്ലെലൂയ്യാ! (x3)


പാതാള വായ് അടച്ചു താൻ
സ്വർലോക വാതിൽ തുറന്നു
തൻ സ്തുതിഗീതം പാടീടാം
അല്ലെലൂയ്യാ! (x3)


നീ ഏറ്റതായ് അടികളാൽ
നിന്നടിയാർ സ്വതന്ത്രരായ്
നിൻ മുമ്പിലെന്നും പാടീടും
അല്ലെലൂയ്യാ! (x3)