ഓ ചിന്തിക്ക മേൽ മന്ദിരം
1.O Chinthikka Mel Mandiram
Shobhitha nadee theerathullor
Amartyaraam vishudha sangham
Venma vastram dharichhavar
Melulla melulla mandiram
chinthicheeduka
Melulla melulla melulla mandiram
chinthicheeduka
2.O chinthikka mel mandiram
Yaathra theernnavar poyi munpe
Aanandageetham paadi avar
Aartheedunnu sworggamaakave
Melulla melulla thozhare
chinthicheeduka
Melulla melulla melulla thozhare
chinthicheeduka
3.En rakshakanundavide
Visramikkunnel priya koottam
Njaanum poyorumichhavide
Vasichen khedam theerum sheekhram
Melulla melulla rakshakane naam
chinthicheeduka
Melulla melulla melulla rakshakane naam
chinthicheeduka
4.Njaan poy cherum veettil vegam
Ottathinanantham kaanunnitha
Ente prema sakhikal noonam
Nokki thaan kaathirikkunnitha
Melulla melulla veedathil njaan poy
chernnidum
Melulla melulla melulla veedathil njaan
poy chernnidum
ഓ ബേത്ത് ലഹേം ആ രാത്രിയില്‍ എത്ര മനോഹരം
ഓ ബേത്ത് ലഹേം ആ രാത്രിയില്‍ എത്ര മനോഹരം!
മേല്‍ നിന്നു താര ശോഭയില്‍ മുങ്ങി ഉറക്കമായ്—
നിത്യമായ പ്രകാശം പാതയില്‍ തെളിഞ്ഞു,
ആ രാത്രിയില്‍ നിരാശ പോയ് നിന്നില്‍ പ്രത്യാശയായ്.
ഭൂ-മര്‍ത്യര്‍ മയങ്ങീടുമ്പോള്‍ ക്രിസ്തു ഭൂ-ജാതനായ്,
മേല്‍ ദൂത വൃന്ദം ആമോദാല്‍ പറന്നു കാവലായ്.
പ്രഭാത താരകങ്ങള്‍ ജനനം ഘോഷിച്ചു,
മര്‍ത്ത്യര്‍ക്കു ശാന്തി സന്തോഷം മഹത്വം രാജനു.
എത്ര എത്ര രഹസ്യമായ് ഈ ദാനം ലഭ്യമായ്!
മാനവ ഹൃത്തിന്നാമോദം ദൈവത്തിന്‍ ദാനമാം.
പാപികള്‍ അറിഞ്ഞീടാ തന്‍ ആഗമനത്തെ—
താഴ്മയുള്ളോര്‍ എതിരേല്‍ക്കും ക്രിസ്തു വന്നീടുമ്പോള്‍.
പൈതങ്ങള്‍ മോദാല്‍ വാഴ്ത്തുന്നു ദിവ്യമാം പൈതലെ,
‘കഷ്ടത’ യാചിച്ചീടുന്നു, മേരിയിന്‍ സൂനുവെ.
‘ദയ’ കാത്തു നില്‍ക്കു-ന്നു ‘വിശ്വാസം’ വാതില്‍ക്കല്‍,
രാത്രിക്കന്ത്യം വരുത്തുന്നു, ക്രിസ്തു തന്‍ ജനനം.
യാചിക്കുന്നെങ്ങള്‍, വരിക ബേത്ത്ലഹേം പൈതലെ—
ജനിക്കെങ്ങള്‍ ഹൃദയത്തില്‍, മോചിക്ക പാപങ്ങള്‍.
ദൂതര്‍ തന്‍ ഗാനം കേള്‍പ്പൂ: സന്തോഷം ഈ ഭൂമൌ
രാജന്‍ ഇമ്മാനുവേലനെ, ആവസിക്കെങ്ങളില്‍.
കണ്‍കള്‍ തുറക്ക കാണുവാന്‍
കണ്‍കള്‍ തുറക്ക കാണുവാന്‍
നീ കാണും പോല്‍ ഞാന്‍ സത്യത്തെ
അത്ഭുത താക്കോല്‍ തന്നീടെണേ
സ്വാതന്ത്ര്യം ഓതാന്‍ ശക്തി താ
Ref
നിന്‍ പ്രവര്‍ത്തിക്കായ് കാക്കുന്നു
ദൈവ ഇഷ്ടം നിവര്‍ത്തിപ്പാന്‍
പ്രകാശിപ്പിക്കെന്‍ കണ്‍കളെ
ശു-ദ്ധാത്മാവേ
കാതു തുറക്ക കേള്‍ക്കുവാന്‍
നീ നല്‍കും സത്യം വ്യക്തമായ്
നിന്‍ ശബ്ദത്തെ ഞാന്‍ കേട്ടീടുമ്പോള്‍
അസ്സത്യമെല്ലാം മാറിപ്പോം
വായ് തുറക്ക ഞാന്‍ സാക്ഷിപ്പാന്‍
ഊഷ്മള സത്യം ഘോഷിപ്പാന്‍
സ്നേഹമെന്‍ ഹൃത്തില്‍ പകരുക
നിന്‍ മക്കളായ് ഞാന്‍ പങ്കിടാന്‍