Malayalam Hymn അ-ധ

ആശ്ചര്യ കൃപ ഇമ്പമേ


ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു.
ഞാന്‍ അന്ധനായ്‌ കണ്ടെത്തി നീ തുറന്നെന്‍ കണ്ണുകള്‍


കൃപയേകും ഭയം ഉള്ളില്‍ കൃപയാല്‍ നീങ്ങിയേ
അനര്‍ഘമാം കൃപയതിന്‍ വിശ്വാസമെന്‍ ഭാഗ്യം


വൈഷ്മ്യമേറും മേട്ടിലും കൃപയാല്‍ താങ്ങിയേ
ആ ദിവ്യകൃപ ആശ്രയം വീട്ടിലെത്തും വരെ.


നന്മയിന്‍ വാഗ്ദത്തം തന്നെ എന്നാശയില്‍ സ്തൈര്യം
എന്‍ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ

മര്‍ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോള്‍
മറക്കുള്ളില്‍ പ്രാപിക്കും ഞാന്‍ ശാന്തി ആനന്ദവും.


മഞ്ഞു പോല്‍ മാറും ഭൂമിയും സൂര്യ ശോഭ മങ്ങും
എന്നെ വിളിച്ച ദൈവമോ എന്നേക്കും എന്‍ സ്വന്തം


വാഴ്ത്തീടും നിത്യതയോളം നിസ്തുല്ല്യ കൃപയെ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ

 


എൻ കാതിനിമ്പമാം പേരുണ്ട്


1. എൻ കാതിനിമ്പമാം പേരുണ്ട്
പാടീടും ഞാനതിൻ മൂല്ല്യം
എൻ കാതിനിമ്പമാം ഗാനമായ്
ഭൂവിങ്കലോ വേറില്ല!


പല്ലവി:
യേശുവെ മാ സ്നേഹം!
എൻ യേശുവെ മാ സ്നേഹം!
എൻ യേശുവെ മാ സ്നേഹം!
ആദ്യം സ്നേഹിച്ചെന്നെ താൻ


2. ചൊല്ലുന്നെൻ രക്ഷകൻ സ്നേഹത്തെ
മരിച്ചു സ്വാതന്ത്ര്യ മേകാൻ
ചൊല്ലുന്നു രക്തത്തിൻ മഹാത്മ്യം
പാപിക്കു ശരണമേ.


3. ചൊല്ലുന്നു താതൻ തൻ മോദത്തെ
തൻ സൂനുവായീടും എന്മേൽ.
ആനന്ദം എന്നിൽ നൽകീടുന്നു,
പ്രയാണത്തിൻ കാലത്തിൽ.


4. ചൊല്ലുന്നു താതൻ കരുതലെ
ഓരോ ദിവസത്തിന്നായും,
വെളിച്ചം പാതയിൽ ഏകുന്നു,
ഇരുട്ടിൻ വേളയിൽ.


5. ചൊല്ലുന്നു മിത്രത്തിൻ സ്നേഹത്തെ
എൻ നോവറിയുന്ന സ്നേഹം!
എൻ ഭാരം മുറ്റും പേറീടുന്നോൻ
ഭൂവിങ്കലോ വേറില്ല.


6. എൻ ഹൃത്തിന്നാനന്ദം ഏകുന്നു
ഓരോ കണ്ണീരും താൻ വാർക്കും
മന്ത്രിക്കുന്നതെന്റെ കാതിലായ്
നീ ആശ്രയിക്കുക.


7. യേശുവിൻ നാമം അതിമ്പമാം
എൻ കാതിനതേറ്റം പ്രിയം
ശുദ്ധർക്കു പോലുമേ ചൊല്ലിടാ
മറ്റാർക്കും ചൊല്ലീടാ.


8. സുഗന്ധം വീശുന്ന നാമമേ
മുള്ളുള്ള ഈ ലോക പാതേ
നിരപ്പാക്കീടുമേ കുന്നുകൾ
സ്വർഗ്ഗീയ പാതയിൽ.


9. വീണ്ടെടുക്കപ്പെട്ടോർ കൂട്ടത്തിൽ
പാപം രോഗം അകന്നോനായ്
ഞാൻ പാടും അന്നാളിൽ നിത്യമായ്
യേശുവിന്റെ സ്നേഹത്തെ.

 


എൻ ദീപമേ


കൂരിരുളില്‍ എന്‍ സ്നേഹദീപമേ,
നടത്തുകെ;
പാത കാണാതെ വീടും ദൂരമേ,
നടത്തുകെ,
കാംക്ഷിക്കുന്നില്ല ദൂരക്കാഴ്ചയെ,
ഓര്‍ അടി മാത്രം എന്‍ മുന്‍ കാട്ടുകേ


എന്‍ ഇഷ്ടം പോലെ ചെയ്തു ഞാന്‍ അയ്യോ
മുന്‍ നാളിലെ
നിന്നോടു യാചിച്ചില്ല; ഇപ്പോഴോ
നടത്തുകെ
ഉല്ലാസം തേടി, ഭീതി പൂണ്ടിട്ടും
ദുര്‍മ്മോഹിയായ്‌; എല്ലാം ക്ഷമിക്കേണം


ഇന്നോളം എന്നെ കാത്തു വന്നു നീ
ഇനിമേലും
ഘോര വനാന്തരത്തില്‍ കൂടെയും
നടത്തേണം;
ഇരുട്ടുപോയ്‌ പ്രഭാതവും വരും,
മറഞ്ഞു പോയ പ്രീയനെക്കാണും