മഹത്വമെന്നും വാഴും പുത്രന്
മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍
ശോഭയേറും ദൂതര്‍ കല്ലുരുട്ടിയേ
ശവ ശീല മുറ്റും ദൂതര്‍ നീക്കിയെ
Ref
മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍
ഉയിര്‍ത്ത യേശു നാഥനെ കാണ്മിന്‍
സ്നേഹത്തോടെ താതന്‍ ആവല്‍ നീക്കുന്നു
സഭ മോദത്തോടെ പാടി വാഴ്ത്തുന്നു
മരണത്തിന്‍ മുള്‍ പോയ് നാഥന്‍ വാഴുന്നു.
സംശയമില്ലേ ജീവ നാഥനേ
നീയൊഴികെ ആരും ആലംബമില്ലേ
നിന്‍ മരണത്താലെ ജയാളിയാക്ക
നിന്നുടെ നിത്യ രാജ്ജ്യേ ക്ഷേമമായ് ചേര്‍ക്ക.
മഹാ വൈദ്യൻ സമീപത്തു
മഹാ വൈദ്യൻ സമീപത്തു
സഹ-തപി-ക്കും യേശു
ഖേദം നീക്കാൻ താൻ ചൊ-ല്ലുന്നു
ഹാ കേൾ യേശു-വിൻ ശബ്ദം
പല്ലവി
ദൂതഗാ-നത്തിൽ മുഖ്യം
മ-ർത്യ-നാവിൽ മു-ഖ്യ പേർ.
ഇ-മ്പം ഏറും കീർത്തനം
വാഴ്-ത്തപ്പെ-ട്ട യേശു.
സർവ്വ പാപം മോചിച്ചെന്നു
യേശു ചൊല്ലുന്നു, കേൾക്ക
സ്വർഗ്ഗം ശാന്തമായ് നീ എത്തും
നൽകും കിരീടം യേശു
എല്ലാ മഹത്വം കുഞ്ഞാട്ടിൻ
വിശ്വാസി യേശുവിൽ ഞാൻ
വാഴ്ത്തപ്പെട്ട രക്ഷിതാവിൻ
നാമം സ്നേഹിക്കുന്നു ഞാൻ
ശ്രീയേശു നാമം സ്നേഹിക്കും
ശിശുക്കൾ പോലും ഇന്നു
തൻ സേവ ചെയ്തു ജീവിപ്പാൻ
താൻ ഇതാ വിളിക്കുന്നു
സോദരരർ കൂട്ടം പാടുവിൻ
ശ്രീയേശുനാമം വാഴ്ത്തി
സോദരിമാരും വാഴ്ത്തുവിൻ
ഉച്ചത്തിൽ യേശുനാമം
എൻ പാപം പേടി നീക്കുന്നു
ശ്രീയേശു നാമം മാത്രം
എൻ ആത്മം വാഞ്ചിച്ചീടുന്നു
കേൾപ്പാൻ ആ നല്ല നാമം
നാം യേശുവെ കാണ്മതിന്നായ്
മേൽ മോക്ഷം പ്രാപിക്കുമ്പോൾ
സിംഹാസനം ചുറ്റി നിന്നു
പാടും തൻ തിരുനാമം.
മാനം മഹത്വം സ്തോത്രം
പല്ലവി
മാനം മഹത്വം സ്തോത്രം
നിനക്കു രക്ഷകാ!
ശിശുക്കൾ നിന്നെ വാഴ്ത്തി,
ഹോശാന്നാ ആർത്തവർ
യിസ്രായേൽ രാജൻ നീയേ
യിശ്ശായി വംശജൻ
കർത്താവിൻ ക്രിസ്തോ! വാഴ്ക
വാഴ്ത്തുന്നെങ്ങൾ നിന്നെ
മാലാഖ വൃന്ദം നിന്നെ
മേലോകേ വാഴ്ത്തുന്നു
മർത്യരും സൃഷ്ടി സർവ്വം
കീർത്തിക്കുന്നെങ്ങുമേ-
നിൻമാർഗേ കുരുത്തോല-
അങ്കിയും ഇട്ടവർ
യാചന, സ്തോത്രം, നിൻ മുൻ,
ഈ ജനം അർപ്പിച്ചു-
നിൻ കഷ്ടനാൾ മുൻ യൂദർ
പുകഴ്ത്തി പാട്ടിനാൽ
അത്യുന്നതനാം നിന്നെ
വാഴ്ത്തുന്നിന്നെങ്ങളും-
കൈക്കൊണ്ടു നീ ആ സ്തുതി
കേൾക്കെങ്ങൾ യാചന
സർവ്വ നന്മയിൻ നാഥാ
കൃപാലോ രാജാവേ!-
നിൻ ഖേദം ജയം സർവ്വം
ഏകുകേ ഞങ്ങൾക്കും
മേൽ സ്വർഗ്ഗ ഗേഹേ വാഴാൻ
ക്രിസ്തോ നിൻ കൂടെന്നും
അർപ്പിക്കും നിൻ മുൻ ഞങ്ങൾ
ശത്രുമേൽ വൻ ജയം
ജയത്തിൻ ഘോഷം എന്നും
ഉച്ചത്തിൽ മുഴങ്ങും
Chorus
Maanam mahathwam sthothram
Ninakku rakshaka
Shishukkal ninne vaazhthi
Hosanna aarthavar
Yisraayel raajan neeye
Yissayi vamshajan
Karthaavin kristha vaazhka
Vaazhthunnengal ninne
Maalaha vrundam nine
Mel loke vaazhthunnu
Martyarum srushti sarvvam
keerthikkunnengume
Nin maargge kuruthola
Ankiyum ittavar
Yaachana sthothram ninmun
Ee janam arppichu
Nin kashtanaal mun yoodar
Pukazhthi paattinaal
Athyunnathanam nine
Vaazhthunninnengalum
Kaikkondu nee aa sthuthi
Kelkkengal yaachana
Sarvva nanmayin naadha
Krupaalo raajaave