Malayalam Hymn ന-റ

സ്വർഗ്ഗത്തിൽ സന്തോഷം


സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
നഷ്ടപ്പെട്ടു പോയൊരാടിതാ.
നല്ലിടയൻ തേടിച്ചെന്നു കണ്ടു തൻ.
തോളിലേറ്റി കൊണ്ടുവന്നഹോ!


Ref
ദൈവ ദൂതരെ പാടീടുവിൻ,
സ്വർ വിശുദ്ധരെ നിങ്ങൾ ആർപ്പിൻ,
രക്ഷിതാവിൻ ആനന്ദം മഹത്തരം,
ഘോഷിക്കേണം നാമെല്ലാവരും.


സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
രക്ഷപ്പെട്ട പാപിക്കായഹോ!
സ്വർഗ്ഗതാതൻ ഓടി വന്നുടൻ ഇതാ,
സ്നേഹമോടെ ചുംബിച്ചീടുന്നു.


സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അങ്കി മേത്തരം കൊടുത്തുടൻ.
മോതിരം വിരൽക്കും പാദരക്ഷയ്ക്കും,
മോദമോടെ താതനേകുന്നു.


സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അക്രമങ്ങളാൽ മരിച്ചവർ.
ജീവൻ പ്രാപിച്ചെന്നും സ്വർഗ്ഗരാജ്യത്തിൽ,
ദൈവപൈതലായ് ഭവിച്ചിപ്പോൾ

 


സ്വീകരിക്കെന്‍ ജീവനെ(Nottingham)


1.സ്വീകരിക്കെന്‍ ജീവനെ
നിനക്കായെന്നേശുവേ
ഓരോശ്വാസത്തോടും ഞാന്‍
ചൊല്ലട്ടെ ഹല്ലേലൂയ്യാ


2.സ്വീകരിക്കെന്‍ കൈകളെ
ചെയ്വാന്‍ സ്നേഹക്രിയയെ
കാലുകളും ഓടണം
നീ വിളിച്ചാല്‍ തല്‍ക്ഷണം


3.സ്വീകരിക്കെന്‍ നാവിനെ
സ്തുതിപ്പാന്‍ പിതാവിനെ
സ്വരം അധരം സര്‍വ്വം
നില്ക്കുന്നു നിന്‍ ദൂതിനായ്


4.സ്വീകരിക്കെന്‍ കര്‍ണ്ണത്തെ
കേള്‍പ്പാന്‍ നിന്‍ മര്‍മ്മങ്ങളെ
കണ്ണിനായ് പ്രകാശം താ
നിന്നെ കാണ്മാന്‍ സര്‍വ്വദാ


5.സ്വീകരിക്കെന്‍ ബുദ്ധിയെ
ഗ്രഹിപ്പാന്‍ നിന്‍ ശുദ്ധിയെ
മനശക്തി കേവലം
നിനക്കായെരിയണം


6.സ്വീകരിക്കെന്‍ ഹൃദയം
അതുനിന്‍ സിംഹാസനം
ഞാന്‍ അല്ല എന്‍ രാജാവേ
നീ അതില്‍ വാഴേണമേ


7.സ്വീകരിക്കെന്‍ സമ്പത്തും
എന്‍റെ പൊന്നും വെള്ളിയും
വേണ്ട ഭൂമിയില്‍ ധനം
എന്‍ നിക്ഷേപം സ്വര്‍ഗ്ഗതില്‍


8.സ്വീകരിക്കെന്‍ യേശുവേ
എന്നെത്തന്നേ പ്രിയനേ
എന്നന്നേക്കും നിനക്കു
എന്നെ ഞാന്‍ പ്രതിഷ്ഠിച്ചു.

 


ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ


ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
മാലാഖമാർ ആർപ്പിടട്ടെ, ജയിച്ചേശു മൃത്യുവെ!
ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും!
ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും!


ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
ആത്മാവതു സാക്ഷിക്കുന്നു, തലയാകും ക്രിസ്തുവെ
മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ.
മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ.


ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
മരണത്തിൻ മുള്ളു നീങ്ങി, പുതുജീവൻ ക്രിസ്തുവാം.
കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്!
കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്!