സഭയ്ക്കേകാടിസ്ഥാനം
1. സഭയ്ക്കേകാടിസ്ഥാനം
തന്‍ കാന്തനാം ക്രിസ്തു
വെള്ളം വചനം മൂലം
അവളെ വേള്‍ക്കാന്‍ വാനം
വെടിഞ്ഞു താന്‍ തേടി
തന്‍ രക്തം ചൊരിഞ്ഞതാല്‍
ജീവന്‍ അവള്‍ നേടി.
2. നാനാ ജാതിക്കാരെന്നാല്‍
ഒന്നവര്‍ ഈ ഭൂമൗ
നീട്ടൊന്നത്ര രക്ഷയ്ക്കു
കര്‍ത്തന്‍ വിശ്വാസവും
ജനനം, സ്തുതി ഒന്നു
വിശുദ്ധ ഭോജനം
ഏകാശ അവര്‍ ലാക്ക്
കൃപയാല്‍ നിറ ഞ്ഞു.
3. ലോകര്‍ക്കാശ്ചര്യം, നിന്ദ
പീഡ, ഞെരു ക്കവും
ശിശ്മ, ഇടത്തൂടാലും
ഭിന്നിച്ചും കാണ്‍കയാല്‍
ശുദ്ധര്‍ നോക്കി കരയും
എത്രനാള്‍ക്കീ വിധം
വേഗം വ്യാകുലം മാറും
വരും നിത്യാനന്ദം.
4. പോരാട്ടം സങ്കടങ്ങള്‍
പ്രയത്നം ഇരിക്കെ
വാഞ്ചിക്കുന്നുണ്‍ട് സഭ
പൂര്‍ണ്ണശാന്തതയെ
കാത്തിരിക്കും മഹത്വം
ദര്‍ശിക്കും നാള്‍വരെ
ജയം കൊള്ളും മാ സഭ
ആശ്വസിക്കും വരെ.
5. ഭൂവില്‍ ത്രിയേകനോടു
സംസര്‍ഗ്ഗം സഭയ്ക്കു
ജയിച്ച ശുദ്ധരോടു
രഹസ്യ കൂട്ടായ്മ
ഹാ ശുദ്ധര്‍, ഭാഗ്യവാന്മാര്‍!
ഞങ്ങളും അവര്‍ പോല്‍
സ്വര്‍ഗ്ഗേ താഴ്മയായ് വാസം!
ചെയ്യാന്‍ അരുള്‍ കര്‍ത്താ.
സൃഷ്ടി ഗാനം പാടും ദൂതര്‍
സൃഷ്ടി ഗാനം പാടും ദൂതര്‍
വാനില്‍ ആടി പാടുന്നു
സൃഷ്ടി ഗാനം പാടും നമ്മള്‍
നാഥന്‍ ജാതം പാടീടാം
പല്ലവി
വന്നു കൂടിന്‍, ആരാധിപ്പിന്‍
യേശു ക്രിസ്തു രാജാവെ
ആട്ടിടയര്‍ രാത്രി കാലേ
ആട്ടിന്‍ കൂട്ടം പാര്‍ക്കവേ
നമ്മോടോത്തായ് ദൈവം ഇന്നു
ശിശു ശോഭ മിന്നുന്നു.
ശാസ്ത്രിമാരെ കണ്‍തുറപ്പിന്‍
ദൂരെ കാണ്മിന്‍ മഹത്വം
ലോകത്തിന്‍ ലക്ഷ്യത്തെ കാണ്മിന്‍
ജന്മ താരം കണ്മുന്നില്‍
ശുദ്ധര്‍ നിന്നെ വണങ്ങുന്നു
ഭക്ത്യാദരം സമ്മോദം
പെട്ടന്നായി ദൈവപുത്രന്‍
ഇറങ്ങും തന്‍ ആലയെ
അനുതാപാല്‍ വന്നിടുവിന്‍
പാപികളെ തന്‍ മുന്‍പില്‍
നാശയോഗ്യരായ നിങ്ങള്‍
മോചിതരായ് തീരുവിന്‍
ശിശുവാം ഈ പൈതല്‍ നാളെ
താതനൊത്തു വാണീടും
രാജ്യങ്ങള്‍ അടുത്തുകൂടി
മുഴങ്കാല്‍ മടക്കുമേ
സൃഷ്ടികളെ വാഴ്ത്തിപാടിന്‍
താത പുത്രാ ആത്മാവെ!
എന്നും ആര്‍ത്തു പാടിടുവിന്‍
ത്രിത്വത്തെ നാം നാള്‍ തോറും
ആരാധിക്കുന്നു ഞങ്ങളെല്ലാം
താത പുത്രനാത്മാവേ
ഏകനായ ദൈവാത്മാവെ
സ്വര്‍ഗ്ഗത്തിന്‍ സിംഹാസനെ
സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
1. സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
ക്ഷണിക്കുന്നേവരെയും
വാതുക്കല്‍ കാത്തു നില്‍ക്കുന്നതു കാണ്‍ക
എനിക്കായും നിനയ്ക്കും
Ref
വരൂ, വരൂ, ക്ഷീണിതരായവരെ
യേശു വിളിക്കുന്നു വീട്ടില്‍ ചേര്‍പ്പാനായ്
വിശ്രമിപ്പാന്‍ എന്നേക്കും
2. യേശു യാചിക്കുന്നു, വൈകീടരുതെ,
യാചിക്കുന്നു വരിക
തന്‍ കരുണയെ നീ പാഴാക്കീടല്ലേ
എനിക്കായും നിനയ്ക്കും
3. കാലം പോയ്പോകുന്നു വൈകീടരുതെ,
നമ്മില്‍ നിന്നും എന്നേക്കും
ആസന്നമാകുന്നു മരണദിനം
എനിക്കായും നിനയ്ക്കും
4. വാഗ്ദത്ത സ്നേഹമോ അത്ഭുതമത്രെ
എന്നോടും നിന്നോടുമേ
പാപികളെങ്കിലും ക്ഷമ നല്കുമേ
എനിക്കായും നിനയ്ക്കും