Malayalam Hymn ന-റ

രാവിലെ വിതയ്ക്കാം


രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു,
മദ്ധ്യാന നേരത്തും വൈകുന്നേരവും,
കൊയ്ത്തിനായി കാക്കാം തത്സമയേ കൊയ്യാം,
കറ്റകൾ സന്തോഷാൽ കൊണ്ടുവന്നിടാം.


പല്ലവി
കറ്റ ഏന്തിടാം, കറ്റ ഏന്തിടാം,
കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം,
കറ്റ ഏന്തിടാം, കറ്റ ഏന്തിടാം,
കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം.


വെയിലിൽ വിതയ്ക്കാം തണലിൽ വിതയ്ക്കാം,
മേഘം, ശീതം, ഒട്ടും നീ ഭയക്കേണ്ട,
തക്ക കാലത്തിങ്കൽ കൊയ്തു നീ മുടിക്കും,
കറ്റകളെ ഏന്തി ആനന്ദിച്ചിടും.


കണ്ണീ-രോടെ പോകാം നാഥനായ് വി-തയ്ക്കാം,
കഷ്ടനഷ്ടമോർത്തു കരഞ്ഞീടിലും;
കണ്ണീർ തുടച്ചീടും വരവേറ്റിടും താൻ,
കറ്റകളെ ഏന്തി ആനന്ദിക്കും നാം.

 


വൻ ചെയ്തികൾക്കായ് സ്തോത്രം


വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു
ഈ ലോകത്തെ സ്നേഹിച്ചു പുത്രനേക്കാൾ
പാപ ബലിക്കായ് അവൻ യാഗമായി
ഏവർക്കും പ്രവേശിപ്പാൻ പാത കാട്ടി


പല്ലവി
വാഴ്ത്തിടാം നാഥനെ ഭൂ-ആർപ്പിടട്ടെ
വാഴ്ത്തിടാം നാഥനെ നാ-മെല്ലാം ചേർന്നു
തൻ പുത്രനാൽ താതന്റെ പാതെ പോകാം
മഹത്വം കരേറ്റാം തൻ ചെതികൾക്കായ്


തൻ രക്തത്താൽ നേടിയ പൂർണ്ണ രക്ഷ
വിശ്വസി-ക്കുന്നോർക്കെല്ലാം പൂർണ്ണ ദാനം
വൻ പാ-പിയാലും നീ വിശ്വസിക്കിൽ
യേശു ക്ഷമ നല്കുമേ തൽക്ഷണത്തിൽ.


വൻ ക്രി-യകൾ ചെയ്തു താൻ പാഠമേകി
താൻ നേടിയ രക്ഷയാൽ മോദമേകി
യേശു-വിനെ അന്നാൾ ഞാൻ കാണുന്നേരം
അത്യത്ഭുതം, ആനന്ദം, അപ്രമേയം

 


വൻ പാപത്താൽ വലയുന്നോരെ


1. വൻ പാ-പത്താൽ വല-യുന്നോരെ
കൃപ പ്രാപിപ്പിൻ.
നിൻ ദൈ-വം എകും നൽ വിശ്രാമം
ആശ്രയത്താലെ.


പല്ലവി:
വി-ശ്വസിക്ക, ആ-ശ്രയിക്ക,
തന്നിൽ മാത്രം നീ.
താൻ ക്ഷമിക്കും, താൻ രക്ഷിക്കും,
ഇപ്പോൾ നിശ്ചയം.


2. എൻ യേ-ശു തൻ രക്തം ചൊരിഞ്ഞു,
ആശിഷം നല്കാൻ.
നീ മുങ്ങീ-ടുക, തൻ രക്ത-ത്തിൽ,
വെണ്മയായ് തീരാൻ.


3. എൻ യേ-ശു തന്നെ സ-ത്യ വഴി,
വിശ്രാമം നല്കും.
നീ വി-ശ്വസിക്ക, ത-ന്നിൽ മാത്രം,
ആശിഷം നേടാൻ.


4. വൻ ശു-ദ്ധർ സംഘേ വ-ന്നു ചേരിൻ,
മോക്ഷ യാത്രക്കായ്.
സന്തോ-ഷം, ശാന്തി, തി-ങ്ങി നില്ക്കും,
സ്വർഗ്ഗേ പാർത്തീടാൻ.


5. ഓ യേ-ശുവേ! പൊന്നേ-ശുവേ!
ഞാൻ വന്നീ-ടുന്നിന്നു.
നീ കാ-ണിച്ച വഴി-യിലൂടെ,
രക്ഷ പ്രാപിപ്പാൻ.

 


വന്നരുൾ രാജനേ


വന്നരുൾ രാജനേ
ശക്തി താ പാടുവാൻ-സ്തുതിച്ചീടാൻ
ജയാളി നീ തന്നെ, താതനും നീ തന്നെ
വന്നുടൻ വാഴ്ക നീ ഞങ്ങളിന്മേൾ


യേശുനാഥൻ വന്നു
ശത്രുവേ വീഴ്തീടും- തോൽപ്പിച്ചീടും
ശക്തൻ സഹായിക്കും, ശത്രുവേ ഓടിക്കും
ആശ്രയം താൻ തന്നെ- കേൾക്കേണമേ


വചന ജന്മമേ
വാൾ ധരിക്കേണമേ-ശ്രദ്ധിക്കണേ
വചനം മൂലമായ്, ആശീർവദിക്കണേ
പരിശുദ്ധാത്മനേ വന്നീടണേ


ആശ്വാസദായയകാ
നിൻ സാക്ഷിയാകുവാൻ- ഈ സമയേ
സർവ്വരിൻ, ഹൃത്തിലും, വാഴുന്ന ശക്തനെ
വിട്ടുപിരിഞ്ഞീടാ- ശുദ്ധാത്മനേ


ത്രിയേകാ വന്ദനം
നിത്യം സ്തുതി സ്തോത്രം- എന്നെന്നേയ്ക്കും
സർവ്വത്തിൻ രാജനെ, മഹത്വം എന്നുമേ
സ്നേഹവും ഭക്തിയും- അങ്ങേക്കെന്നും.