Malayalam Hymn ന-റ

യേശുവെ ഞാൻ സ്തുതിക്കും


യേശുവെ ഞാൻ സ്തുതിക്കും, തൻ
വാത്സല്യാശ്ചര്യത്തെയും,
എന്നെ ശാപം പോക്കി നേടാൻ
നിന്ദ്യ ക്രൂശിൽ മരിച്ചാൻ.


പല്ലവി
സ്തുതിപ്പിൻ, എൻ രക്ഷകനെ
രക്തത്താലെന്നെ വാങ്ങി
സാധിച്ചു ക്രൂശ്ശിലെൻ ക്ഷമ
ഉദ്ധാരം വീട്ടി വീണ്ടു.


വില തീർത്തു തൻ കൃപയാൽ
വീണ്ടെടുപ്പാൻ എൻ നഷ്ടം
ആശ്ചര്യം ഈ വാർത്ത ഞാനും
ഘോഷിക്കും സദാ പാടി-


മൃത്യു പാപങ്ങൾ മേൽ ജയം
കർത്തൻ കൊടുക്കുന്നെന്നു
എൻ രക്ഷകനെ ഞാൻ വാഴ്ത്തും
തൻ ജയ ശക്തിയെയും-


യേശുവേ ഞാൻ പുകഴ്ത്തും, തൻ
വാത്സല്ല്യാശ്ചര്യത്തെയും
പുത്രനാക്കാൻ, എന്നെക്കൂടെ
മൃത്യുവെന്നുയിർപ്പിച്ചാൻ

 


വേണം നിന്നെ സദാ


1.വേണം നിന്നെ സദാ
കൃപാ നാഥാ
അന്യരിൻ വാക്കൊന്നും
ശാന്തി നൽകാ


പല്ലവി
വേണം മേ* നിന്നെ വേണം
എന്നേരവും വേണം
വന്നേൻ നിൻ മുൻപിൽ നാഥാ,
ആശിഷം താ


2.വേണം നിന്നെ സദാ
കൂടെ പാർക്ക
പരീക്ഷ നിസ്സാരം
നീ ഇങ്ങെങ്കിൽ


3.വേണം നിന്നെ സദാ
സുഖേ, ദുഃഖേ
വന്നു നീ പാർക്കായ്കിൽ
ജീവൻ വൃഥാ


4.വേണം നിന്നെ സദാ
നിൻ ജ്ഞാനം താ
നിൻ വാഗ്ദാനമെന്നിൽ
നിവർത്തിക്ക


5.വേണം നിന്നെ സദാ
പരിശുദ്ധാ
നിൻ സ്വന്തമാക്കെന്നെ
ദൈവപുത്രാ


1. Venam Ninne Sadha
Kripa nadha
Anyaril vaakonnum
Shanthi nalka.


Chorus:
Vename Ninne venam
Enneravum venam
Vannen nin munpil nadha,
Aashisham tha.


2. Venam ninne sadha
Koode paarka
Pareeksha nisaaram
Nee ingenkil


3. Venam Ninne sadha
Nin njaanam tha
Nin vagdhanamennil
Nivarthikya.

 


ലോക ശോക സാഗരെ


ലോക ശോക സാഗരെ നീ മുങ്ങുമ്പോൾ
ആകുലപാത്രവാനായ് നീ തീരുമ്പോൾ
കർത്തൻ വാർഷിപ്പിക്കും അനുഗ്രഹങ്ങൾ
എത്രയെന്നു ചിന്തിക്കിച്ചേറ്റം മോദിക്ക


പല്ലവി
എത്ര മോദമുണ്ടീ-ന്നേരത്തിൽ
ദൈവത്തിൻ കരുണയോർക്കുമ്പോൾ
ഉല്ലസിക്ക ഭാരവാഹിയെ!
ഈശനേറ്റം കരുതുന്നു നിനക്കായ്


പ്രാപഞ്ചിക ചിന്തയാൽ വലയുന്നോ?
ക്രൂശു വഹിപ്പാനേറ്റം പ്രയാസമോ?
സന്ദേഹം വേണ്ട നീ കാണും ആശ്വാസം
ഇന്നേരം രക്ഷകൻ പാദം ചേർന്നീടിൽ


നശ്വരമാം ധനത്തെ നീ കാണുമ്പോൾ
ലേശം വിഷാദം അസൂയയും വേണ്ട
ശാശ്വതം നിൻ സ്വർഗ്ഗത്തിലെ നിക്ഷേപം
യേശു വാഗ്ദത്തം ചെയ്തല്ലോ നിനക്കായ്


കല്ലോല തുല്യമാം അല്ലൽ വന്നീടിൽ
തെല്ലും ഭീതി വേണ്ടല്ലോ മനതാരിൽ
കർത്തൻ നൽകും ആശിസ്സുകൾ ഓർത്തേവം
സ്വർഗ്ഗം ചേരും നേരം വരെ മോദിക്ക


Loka’shoka saagare nee mungupol
Aakula pathrravaanay nee theerumpol
Karthan varshippikum anugrahangal
Ethra ennu chinthi’chettam modika


Chorus
Ethra moda’mundee’nnerathil
Daivatthin karuna oorkumpol
Ullasikkaam bharavaahiye
Ieeshan Ettam karuthunnu ninakkaay


Prapanchika chinthayaal valayunno
Krushu’vahippanettam prayasamo
Sandeham venda nee kaanum aashvaasm
Inneram rekshaken padam chernnidil;-


Nashvaramam dhanathe nee kanumpol
Lesham vishadam asuyayum venda
Shashvatham nin swargathile nikshepam
Yeshu vagdatham cheythallo ninakay;-


Kallola thulyamam allal vanniedil
thellum bheethi’vendallo manathaaril
Karthan nalkum aashissukal orthevam
swarge cherum neramvare modika;-