നൽ നീരുറവ പോൽ
1. നൽ നീരുറവ പോൽ സമധാനമോ
അലമാലപോൽ ദുഃഖമോ
എന്തെന്തു വന്നാലും എൻ ജീവിതത്തിൽ
ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്
Ref
പാടീടും സ്തോത്രം ഞാൻ
സ്തോത്രം ഞാൻ പാടീടും
നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്
2. പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും
എൻ ജീവിതേ ആഞ്ഞടിച്ചാൽ
ചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ
എൻ പക്ഷം ഉള്ളതാൽ ജയമേ;
3. വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും
നിരാശനായ് തീരില്ല ഞാൻ
എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ
നാഥൻ താനുള്ളതാൽ പാടുമേ;
4. എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽ
യോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽ
തകർന്നുപോവില്ല ചാവിൻ മുൻപിലും
തൻ ശാന്തി മന്ത്രണം കേൾക്കും ഞാൻ;
1. Nal neerurava pol samadhanamo
Alamaalapol dukhamo
Enthenthu vannalum en jeevithathil
Chollum njan ellam en nanmakkay
Ref
Paadidum sthothram njan
Sthothram njan paadidum
Nathan cheyumellam nanmakkay
2. Pishachin thantharngal parekshakalum
En jeevithe aanjadichaal
Chnjchora chorinja en jeevanathhan
En pakshamullathal jayame
3. Van dukham prayasangal eriyaalum
Nirashanaay theerilla njanv
Enne karuthan than marodanaykkaan
Nathhan thanullathal padume
4. En hrithadathil karthan vasamathaal
Yordhan pol van klesham vannaal
Thakarnnupovilla chaavin munpilum
Than shanthi manthranam kelkkum njan
നമ്മുടെ വൻ കോട്ട ദൈവം
നമ്മുടെ വൻ കോട്ട ദൈവം, കൈവിടാത്ത-വൻ ത-ന്നെ
ഇന്നെനിക്കു സഹായി താൻ – മാരകമാം പ്രള-യെ
ശത്രു-വാം സാത്താനോ- ദുഖം നൽകുന്നെങ്ങും
തൻ സൂത്രം വലുതു -വിദ്വേഷം ധരിച്ചോ-ൻ
ഭൂമിയിൽ വേറെ ഇല്ല.
സ്വയത്തിൽ നാം ആശ്രയിച്ചാൽ, തോൽവി നിശ്ചയം ത-ന്നെ.
നമ്മൾ പക്ഷം ദൈവപുത്രൻ- ദൈവം തിരഞ്ഞെടു-ത്തോൻ.
ആരാണവനെന്നാൽ- യേശു ക്രിസ്തൻ തന്നെ,
ശബത്തിൻ നാഥനാം, ശാശ്വതവാൻ തന്നെ,
പോരിൽ താൻ ജയിച്ചീടും.
സാത്താൻ ഭൂവിൽ വാണെന്നാലും, പ്ര-യ-ത്നം പാഴായാ-ലും,
ദൈവമെന്റെ പക്ഷത്തുണ്ട്, തൻ സത്യം ജയി-ച്ചീ-ടും.
തോല്ക്കും സാത്താൻ സേന, ഭയന്നീ-ടെണ്ടൊട്ടും,
നിസ്സാരം തൻ കോപം, താൻ നശിക്കും തീർച്ച,
ഒറ്റ വാക്കിൽ താൻ വീഴും.
ദൈവ വാക്കു ലോകേ വാഴും, ലോക ശക്തികൾ തോ-ല്ക്കും.
ശുദ്ധാത്മാവു ദൈവ ദാനം, ആത്മാവെൻ പക്ഷ-മു-ണ്ട്.
ലോക സുഖം വേണ്ട; മർത്യമാം ആയുസ്സും,
ദേഹം നശിച്ചാലും, ദൈവ സത്യം വാഴും.
തൻ രാജ്യം നില നില്ക്കും.
നൽ ദൈവത്തിൽ സന്തോഷിച്ചീടിൻ
നൽ ദൈവത്തിൽ സന്തോഷിച്ചീടിൻ
പുരുഷന്മാരേ
ഭ-യന്നിടേണ്ട രക്ഷകൻ താൻ
ജാതനായിന്നു
സാ-ത്താന്യ ശക്തി തന്നിൽ നിന്നും
നിന്നെ രക്ഷിപ്പാൻ
പല്ലവി
ഓ ശാന്തി സന്തോഷം ഇന്നാൾ, ഏ-വർ-ക്കും
ഓ ശാന്തി സന്തോഷം എന്നും!
ഓ യിസ്രായേലിൻ ബെത്ലഹേമിൽ
പൈതൽ ജനിച്ചു.
അ-നുഗ്രഹീത പ്രഭാതത്തിൽ
പുൽത്തൊട്ടിയതിൽ
തൻ അമ്മ മേരി വാഴ്ത്തപ്പെട്ടോൾ
അനു-ഗ്രഹീതയായ്
ഓ സ്വർഗ്ഗീയ പിതാവിൽ നിന്നും
ദൂതർ വന്നല്ലോ
ആ കാവൽ കാക്കും ഇടയർക്കു
മോദം ചൊന്നല്ലോ
ശിശുവിൻ പേരോ ദൈവപുത്രൻ
ബേ-തലേ ജനിച്ചോൻ
ഓ ഭയം വേണ്ട ദൂതർ ചൊന്നു,
മറ്റൊന്നിനാലും;
നൽ കന്യകയിൽ പിറന്നിന്നു
രക്ഷകനായോൻ
വിശ്വസി-പ്പോരെ രക്ഷിച്ചീടാൻ-
സാത്താനിൽ നിന്നും
ആ ഇടയന്മാർ അതു കേട്ട്
ആഹ്ലാദിതരായ്
തൻ ആടുകളെ കൊടുംങ്കാറ്റിൽ
അലയാൻ വിട്ടു;
നേരേ പോയ് ബെത്ലഹേമിൽ ദിവ്യ-
ശിശുവെ കാണാൻ
ഓ ബെത്ലഹേമിൽ ചെന്നിട്ടവർ
പൈതലെ കണ്ടു
പശു-ത്തൊട്ടിയിൽ കിടന്നു ശിശു
കാലികൾക്കൊപ്പം
തൻ അമ്മ മേരി ചാരെ നിന്നു
പ്രാർത്ഥനയോടെ
നാം പാട്ടുപാടി സ്തുതിച്ചീടാം
ഇന്നിവിടെയും
അ-ന്യോന്യം എന്നും സ്നേഹിച്ചീടാം
സഹോദരേ പോൽ
ഈ ക്രിസ്തുമസ്സ് കാലങ്ങളിൽ നമ്മൾ
അന്യരെ കരുതാൻ.