യേശു എന്‍ ആത്മ സഖേ നിന്‍
1. യേശു എൻ ആത്മസഖേ
നിൻ മാർവ്വിൽ ഞാൻ ചേരട്ടേ
ഈ ലോകമാം വാരിധെ
തിരകൾ ഉയരുന്നെ
ഘോരമാം കോൾ ശാന്തമായ്
തീരും വരെ രക്ഷകാ
എൻ ജീവനെ കാക്കുക
നിൻ അന്തികെ ഭദ്രമായ്
2. വേറെ സങ്കേതമില്ലെ
എനിക്കാശ്രയം നീ താൻ
നാഥാ കൈവെടിയല്ലെ
കാത്തു രക്ഷിക്ക സദാ
കർത്താ നീ എൻ ആശ്രയം
തൃപ്പാദം എൻ ശരണം
നിൻ ചിറകിൻ കീഴെന്നും
ചേർത്തു സൂക്ഷിച്ചിടേണം
3. ക്രിസ്തോ എൻ ആവശ്യങ്ങൾ
നിന്നാൽ നിറവേറ്റുന്നു
ഏഴകൾ നിരാശ്രയർക്ക്
ആധാരം നീയാകുന്നു
നീതിമാൻ നീ നിർമ്മലൻ
മഹാ മ്ളേഛൻ ഞാൻ മുറ്റും
പാപി ഞാൻ മാ പാപി ഞാൻ
കൃപാ സത്യം നീ മുറ്റും
4. കാരുണ്യാ വാരാനിധേ
കൺമഷം കഴുകുകേ
നിത്യ ജീവ വെള്ളമെൻ
ചിത്തം ശുദ്ധമാക്കട്ടെ
ജീവനുറവാം നാഥാ
ഞാനേറെ കുടിക്കട്ടെ
എന്നുള്ളിൽ ഉയരുക
നിത്യാ കാലമൊക്കവേ;-
1.Yeshu en aathma sakhe
nin maarvil njaan cheratte
Ie loakamaam vaaridhe
Thirakal uyarunne
Khoaramaam kol saanthamaai
Theerum vare Rekshaka
En jeevane kakkuka
Nin anthike bhadramaai
2.Verey Sangethamille
Enikkaasrayam nee thaan
Nadhaa kaivediyalle
Kaathu rekshikka sadha
Karthaa nee en aashrayam
Thruppadham en sharanam
Nin chirakin keeshennum
Cherthu sookshicheedenam
3.Kristho, en aavashyangal
Ninnaal niraverunnu
Ezhakal niraashrayarkke
Aadhaaram neeyaakunnu
Neethimaan nee nirmalan
Maha mlechan njaan muttum
Paapi njaan maa paapi njan
Krupa sathyam, nee muttum
4.Kaarunya varaannidhe,
Kanmasham Kazhukuke
Nithya jeeva vellamen
chitham shudhamaakkatte
Jeevannuravaam nadha
Njanere kudikkatte
Ennullil uyaruka
Nithyakaalamokkave.
യേശു നാമം എത്ര ഇമ്പം
യേശുനാമം എത്ര ഇമ്പം
കേൾപ്പാൻ വിശ്വാസിക്ക്
എൻ ദുഃഖം ഭയവും പോക്കും
എൻ ആലസ്യം നീക്കും
ആത്മമുറിവിന്നൗഷധം
ഹൃദയേ ശാന്തത
ക്ഷീണിക്കുന്നോർക്കു വിശ്രമം
വിശക്കുകിൽ മന്നാ
ആ പാറമേൽ ഞാൻ പണിയും
ആ നാമം പരിച
ആഴമേറും കൃപക്കടൽ
ആർക്കും നൽ സങ്കേതം
യേശുനാഥാ എന്നിടയാ
എന്നാചാര്യഗുരോ
എൻ ജീവൻ വഴി അന്തമേ
എൻ സ്തുതി കേൾക്കണേ
അളവറ്റ നിൻ സ്നേഹത്തെ
നിവർന്നു ഘോഷിക്കുംv
നിൻ നാമമാം പുണ്യസ്വരം
നിശ്ചയം എൻ രക്ഷ
Yeshu naamam etra embam
Kelppan viswasik
En dhukkam bhayavum pokkum
En aalasyam neekkum
Aathma murivinoushadham
Hridaye shanthatha
Ksheenikkunnorkku visramam
Vishakkukil manna
Aaa paaramel njan paniyum
Aa naamam paricha
Aazhamerum kripa kadal
Aarkkum nal sanketham
Yeshu naadha ennidaya
Ennacharya guro
En jeevan vazhi anthame
En sthuthi kelkane
Alavatta nin snehathe
Nivarnnu khoshikkum
Nin naamamam punyaswaram
Nishchayam en raksha
യേശു മരിച്ചതാം ക്രൂശിങ്കൽ
യേശു മരിച്ചതാം ക്രൂശിങ്കൽ,
പാപ ക്ഷമക്കായ് ഞാൻ കേണപ്പോൾ
തൻ രക്തം എന്നെ വെളുപ്പിച്ചേൻ
വാഴ്ത്തും തൻ നാമം
പല്ലവി
വാഴ്ത്തും തൻ നാമം
വാഴ്ത്തും തൻ നാമം
തൻ രക്തം എന്നെ വെളുപ്പിച്ചേൻ
വാഴ്ത്തും തൻ നാമം
അത്ഭുതം! എൻ പാപം മോചിച്ചേൻ
എന്നിലോ യേശു താൻ പാർക്കുന്നു.
എന്നെ അണച്ചവൻ തൻ ക്രൂശിൽ
വാഴ്ത്തും തൻ നാമം
പാപത്തെ പോക്കുന്ന തൻ രക്തം
ചിന്തിയതാൽ ഞാൻ സമ്പൂർണ്ണൻ
ശുദ്ധിയതേകി പാപിക്കു
വാഴ്ത്തും തൻ നാമം
ശുദ്ധി തരും പുണ്ണ്യരക്തത്താൽ
തൻ പാദേ ചെല്ലു നീ ആത്മാവേ
മുങ്ങുകയിന്നതിൽ ശുദ്ധിക്കായ്
വാഴ്ത്തും തൻ നാമം
യേശു വീട്ടി എന്‍
യേശു നാഥന്‍ അരുളി
ഞാനശക്ത്നാണെന്ന്
ഉണര്ന്നു പ്രാര്ത്ഥിക്കുകില്‍
തന്‍ ബലം നാം പ്രാപിക്കു൦
Ref
യേശു വീട്ടി എന്‍
പാപ കടങ്ങള്‍
പാപ കറ കഴുകി
വെണ്മയാ൦ ഹിമം പോല്‍
രക്ഷക നിന്‍ ശക്തി എന്‍
ബലം ആയി തീര്ന്നതാല്‍
കഴുകി പാപക്കറ
പുതുക്കി എന്‍ ഹൃദയം
ന്യായ വിധി ദിനത്തില്‍
നില്ക്കും ഞാന്‍ സമ്പൂര്ണ്ണനായി
രക്ഷകന്റെ യാഗത്താല്‍
പ്രാപിച്ചു ആത്മ രക്ഷ
Yeshu naadhan aruli
Njaan ashaktan ann ennu
Unarnu prarthikugil
Than Bellam Naam prabikum
Ref
Yesu veeti enn
Paapa kadangal
Paapa kara kazhugi
Venmeyam himam pol
Rakshaka nin shakti enn
Bellam aayi teernadal
Kazhuki Paapa Kara
Puthuki enn hridayam
Nyaya veedhi dinathil
Nilkum njaan sampoornanai
Rekshgande yaagathal
Prapichu Atma reksha
യേശുവി-ലും തൻ വാക്കിലും
യേശുവി-ലും തൻ വാക്കിലും
ആശ്രയി-പ്പതു മോദം
യഹോവ അ-രുളിചെയ്യും
മാറ്റമി-ല്ലാ വാഗ്ദത്തം!
പല്ലവി
നല്ലാശ്വാസം യേശു തന്നിൽ
എത്ര നാ-ൾ രുചിച്ചു ഞാൻ
യേശു എന്നും എ-ന്റെ സ്വന്തം
ഏറ്റം മോ-ദം തൻ കൃപ
നല്ലാശ്വാ-സം യേശു തന്നിൽ
ശുദ്ധി നൽ-കും തൻ രക്തം
വിശ്വാസാൽ നീ മുങ്ങി തീർന്നാൽ
സൗഖ്യം, ശു-ദ്ധി പ്രാപിക്കും
യേശുവിൽ നാം ആശ്രയിച്ചാൽ
പാപം, സ്വാ-ർത്ഥം നീങ്ങിടും
സൗജന്യ-മായ് സ്വീകരിക്കാം
ജീവൻ ശാ-ന്തി സന്തോഷം
നിന്നിലെ ആശ്ര-യം ഭാഗ്യം
രക്ഷകാ എൻ സ്നേഹിതാ
പാർക്കുമെന്നും നീയെൻ കൂടെ
ഇന്നും എ-ന്നും എന്നേക്കും
യേശുവിൻ ശബ്ദം ഞാൻ കേട്ടു
യേശുവിൻ ശബ്ദം ഞാൻ കേട്ടുവന്നു വിശ്രമിക്ക
എന്നന്തികെ വേഗം വന്നു അഴലൊഴിക്കുക
ഞാനനുസരിച്ചവനെ, തൻ മാർവ്വിൽ ചേരാനായ്
വിശ്രാമസ്ഥലം കണ്ടു ഞാൻ യേശുവിൻ മടിയിൽ
യേശുവിൻ ശബ്ദം, ഞാൻ കേട്ടു ജീവജലം ഇതാ
ദാനമായ് നീ വന്നിതിനെ പാനം ചെയ്തീടുക
തൻ ദാനത്താൽ ഞാൻ സ്വസ്ഥനായ്, എൻ ആത്മം ഉണർന്നു
ഞാനവനിൽ ആവസിക്കുന്നു എന്നും എന്നേയ്ക്കുമേ
യേശുവിൻ ശബ്ദം ഞാൻ കേട്ടു ലോകേ വെളിച്ചം ഞാൻ
എന്നെ നോക്കി പ്രകാശിക്ക എൻ പ്രിയ ശിഷ്യനെ
തല്ക്ഷണം, നോക്കി തന്നെ ഞാൻ എൻ സൂര്യനായ് കണ്ടു.
ഭൂ യാത്ര നാൾ തീരും വരെ കാണും ഞാൻ അവനെ.
യേശുവിൻ ശബ്ദം ഞാൻ കേട്ടുഎൻ പിതാവിൻ വീട്ടിൽ
ഞാൻ ഒരുക്കുന്നു സ്നേഹത്താൽ നിനക്കൊരു സ്ഥലം
തൻ വാക്കു സത്യം നിശ്ചയം, കൃപയാൽ വീണ്ടെന്നെ
വാഴും ഞാൻ നിത്യ ഭവനേ താതനോടോ-ത്തെന്നും.